മഹേഷ് ബാബു നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് സർക്കാരു വാരി പാട്ട. കഴിഞ്ഞമാസമാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സാമാന്യം തരക്കേടില്ലാത്ത ബോക്സോഫീസ് പ്രകടനം ചിത്രം നടത്തുകയും ചെയ്തു. ചിത്രത്തിൽ നായികയായി എത്തിയത് കീർത്തി സുരേഷ് ആണ്.
ചിത്രത്തിലെ ചില ഗാനങ്ങൾ പ്രദർശനത്തിന് മുമ്പ് തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേ കീർത്തി സുരേഷിൻ്റേ പുതിയൊരു ഗ്ലാമറസ് നൃത്ത വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. മുരാരി വ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇത്. അനന്ത ശ്രീറാമാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. സുധീ രഞ്ജിനി ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
തെലുങ്കിലെ പ്രശസ്ത സംഗീത സംവിധായകൻ തമൻ എസ് ആണ് ചിത്രത്തിനു വേണ്ടി സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഇതിനു മുൻപ് മൂന്ന് ഗാനങ്ങളാണ് ചിത്രത്തിൻ്റേതായി പുറത്തിറങ്ങിയത്. ഈ മൂന്നും സൂപ്പർഹിറ്റുകളായിരുന്നു. കലാവതി എന്ന് തുടങ്ങുന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
ഈ ഗാനത്തിൽ കീർത്തിയുടെ സ്ക്രീൻ പ്രസൻസും, ഭാവങ്ങളും തന്നെയാണ് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. ചിത്രത്തിലെ ഒരു റാപ്പ് സിങും ശ്രദ്ധനേടിയിരുന്നു. പ്രശസ്ത സംവിധായകൻ പരശുറാം പെട്ല ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. ചിത്രത്തിൽ ധാരാളം ഡയലോഗുകൾ ഉണ്ട് എന്ന് പ്രശ്നം ചില നിരൂപകർ ചൂണ്ടിക്കാണിച്ചിരുന്നു. ഉപദേശം എന്ന രീതിയിൽ ചില ട്രോളുകളും വന്നിരുന്നു.