Film News

ദസറയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കീര്‍ത്തി സുരേഷിന്റെ സ്‌നേഹ സമ്മാനം; 130 പേര്‍ക്ക് സ്വര്‍ണ്ണ നാണയം സമ്മാനിച്ച് നടി,സൂപ്പര്‍ താരങ്ങള്‍ കീര്‍ത്തിയെ കണ്ട് പഠിക്കണമെന്ന് ആരാധകര്‍

മലയാളം സിനിമയിലൂടെ നായികയായി സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ സമ്പാദിച്ച നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. ഇന്ന് തമിഴ്, തെലുങ്ക് സിനിമകളിലെ പ്രധാന നായികമാരില്‍ ഒരാളായി മാറാന്‍ കീര്‍ത്തിക്ക് കഴിഞ്ഞു.

- Advertisement -

തമിഴിലും തെലുങ്കിലുമായി ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. തെലുങ്കില്‍ ഒരുങ്ങുന്ന ദസറയാണ് താരത്തിന്റെതായി എത്തുന്ന പുതിയ റിലീസ്.

നാനിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടയില്‍ ചിത്രത്തില്‍ സഹകരിച്ചവര്‍ക്ക് കീര്‍ത്തി സുരേഷ് നല്‍കിയ സ്‌നേഹ സമ്മാനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് എത്തുന്നത്.

ദസ്‌റയുടെ ചിത്രീകരണം അവാസാനിച്ചപ്പോള്‍ ഷൂട്ടുമായി സഹകരിച്ച 130 സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് നടി സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 75 ലക്ഷത്തോളം രൂപയാണ് കീര്‍ത്തി സുരേഷ് ഇതിനായി ചെലവഴിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം ദേശീയ പുരസ്‌ക്കാരം നേടിയ ‘മഹാനടി’ക്ക് ശേഷം തനിക്ക് വൈകാരികമായി ബന്ധപ്പെടുത്താനായ കഥ ദസ്‌റയുടേതാണ് എന്ന് താരം പറഞ്ഞിരുന്നു. ‘വെന്നെല’ എന്നാണ് ചിത്രത്തിലെ കീര്‍ത്തിയുടെ കഥാപാത്രത്തിന്റെ പേര്.

പാന്‍ ഇന്ത്യന്‍ റിലീസ് ഉള്ള ചിത്രത്തിന്റെ സംവിധാനം ശ്രീകാന്ത് ഒഡേലയാണ്. സത്യന്‍ സൂര്യന്‍ ഐഎസ്സി ഛായാഗ്രാഹണവും വിന്‍ നൂലി ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്ട്. മാര്‍ച്ച് 30നാണ് ദസറ തിയേറ്ററുകളില്‍ എത്തുന്നത്.

 

Abin Sunny

Recent Posts

ബിഗ്ബോസിൽ വച്ചു പറഞ്ഞ തൻ്റെ ആഗ്രഹം നിറവേറ്റി ഗബ്രി, അതും പുറത്തായതിന്റെ തൊട്ടടുത്ത ദിവസം തന്നെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാൾ…

32 mins ago

നിവിൻ പോളി, ജയസൂര്യ മുതൽ ലിസ്റ്റിൻ സ്റ്റീഫൻ വരെ – മലയാള സിനിമയിലെ ഉന്നതരെ ഡിജോ ജോസ് വിദഗ്ധമായി കബളിപ്പിച്ചത് ഇങ്ങനെ, നിഷാദ് കോയ നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് ഡിജോ ജോസ്. ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമ ആയിരുന്നു ക്വീൻ. വലിയ രീതിയിൽ…

1 hour ago

എനിക്കെന്റെ ഭർത്താവിനെ ഇഷ്ടമാണ്, പക്ഷേ – സ്വന്തം ഭർത്താവിനെ കുറിച്ച് കനൽപൂവ് താരം ചിലങ്ക പറയുന്നത് ഇങ്ങനേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിലങ്ക എസ് ദീപു. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ കനൽ…

6 hours ago

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

18 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

20 hours ago