നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്യില്ല. നാളെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നറിയിച്ച് കാവ്യ ക്രൈംബ്രാഞ്ചിന് കത്ത് നല്കി. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നാണ് കാവ്യയുടെ ആവശ്യം. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ആലുവയിലെ വീട്ടില്‍വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ അറിയിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും സുഹൃത്ത് ശരത്തും തമ്മില്‍ നടത്തിയ സംഭാഷണത്തില്‍ കാവ്യയെ സംബന്ധിച്ച് പരാമര്‍ശമുണ്ടായിരുന്നു. സുരാജും ശരത്തുമായുള്ള 22 മിനിറ്റ് സംഭാഷണത്തില്‍ കാവ്യയെ കുടുക്കാന്‍ വേണ്ടി കൂട്ടുകാരികള്‍ കൊടുത്ത പണിക്ക് തിരിച്ച് കൊടുത്ത പണിയാണിതെന്ന രീതിയില്‍ സംസാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇത് സംബന്ധിച്ച ചോദ്യാവലികളും ക്രൈംബ്രാഞ്ച് തയ്യാറാക്കിവരികയായിരുന്നു.
അതിനിടെ കേസില്‍ നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യരുടെ മൊഴിയെടുത്തു. ദിലീപിന്റെ ഫോണിലെ ശബ്ദരേഖകളിലുള്ള ശബ്ദം മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്. ദിലീപ്, സുരാജ്, അനൂപ്, ശരത്ത്, ഡോ, ഹൈദരലി എന്നിവരുടെ ശബ്ദമാണ് മഞ്ജു തിരിച്ചറിഞ്ഞത്. ഇത് കേസില്‍ നിര്‍ണായകമാണ്.