ജനപ്രിയ നടന് ദിലീപിന്റെയും കുടുംബത്തിന്റെയുമായി പുറത്തുവരുന്ന ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് ശ്രദ്ധിക്കപ്പെടാര്‍. ഇപ്പോള്‍ നടന് അഭിനയരംഗത്ത് അത്ര സജീവമല്ലെങ്കിലും തിരിച്ചുവരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥന് റിലീസിന് വേണ്ടി ഒരുങ്ങുകയാണ്. നടന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. പുതിയ സിനിമയില്‍ തികച്ചും വേറിട്ട കഥാപാത്രമായിട്ടാണ് ദിലീപ് എത്തുന്നത്. ദിലീപ് ചിത്രങ്ങള്‍ക്ക് എന്നും ഒരു പ്രത്യേക പരിഗണന പ്രേക്ഷകര്‍ കൊടുക്കാറുണ്ട്.
കാവ്യ ഇപ്പോള്‍ അഭിനയത്തില്‍ ഇല്ലെങ്കില്‍ പോലും മലയാളികളുടെ പ്രിയങ്കരിയാണ് ഈ നടി. അതുപോലെ മീനാക്ഷിയും ഇതുവരെ ഒരു സിനിമയില്‍ പോലും അഭിനയിച്ചില്ലെങ്കില്‍ പോലും ഈ താരത്തിനും ആരാധകര്‍ ഏറെയാണ്. മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറല്‍ ആവാര്. ഈ അടുത്താണ് താരം ഇന്‍സ്റ്റയില്‍ സജീവമായി തുടങ്ങിയത്. കുട്ടി താരം മഹാലക്ഷ്മിയുടെ നിരവധി ചിത്രങ്ങളുംള് സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.
ഇപ്പോഴിതാ ഒരു വിവാഹവേദിയില്‍ കാവ്യയും മീനാക്ഷിയും ഒരുമിച്ച് എത്തിയ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. കാവ്യയുടെ കൈ ചേര്‍ത്ത് പിടിച്ചാണ് മീനാക്ഷി വിവാഹ വേദിയിലെത്തിയത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് വന്നത്. ഇവര്‍ തമ്മിലുള്ള ഈ സൗഹൃദത്തെ കുറിച്ചും ഒത്തൊരുമയെക്കുറിച്ചും പലപ്പോഴും ആരാധകര്‍ പറഞ്ഞിട്ടുണ്ട്.
സിനിമാ പ്രമോഷന് തിരക്കിലാണ് ദിലീപ് അതിനാല്‍ ചടങ്ങില്‍ എത്താന്‍ നടന് കഴിഞ്ഞില്ല. നേരത്തേ ഈ കുടുംബത്തിന്റെ നിരവധി ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.