അഭിനയ ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാവ്യ മാധവന്റേ പേര് ഇന്നും സജീവമാണ്. നടിയെ സംബന്ധിച്ച ചെറിയ വാര്‍ത്ത പോലും വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം ഈ അടുത്തായി കാവ്യ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഈ അടുത്ത് ദിലീപിനൊപ്പം ഉള്ള നിരവധി കാവ്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. വിവാഹ ചടങ്ങിനും മറ്റു പരിപാടികള്‍ക്കും ഭര്‍ത്താവിനൊപ്പം കാവ്യ എത്താറുണ്ട്. ഇപ്പോഴിതാ ദമ്പതികളുടെ പുതിയ ഫോട്ടോസ് ആണ് ആരാധകര്‍ക്കിടയില്‍ എത്തിയിരിക്കുന്നത് .
ചിത്രത്തില്‍ താടിയും മുടിയുമൊക്കെ നീട്ടിയ ഗെറ്റപ്പില്‍ ആണ് ദിലീപ്. കാവ്യ പഴയതിലും സുന്ദരിയായി കാണപ്പെടുന്നു. എന്നാല്‍ ദിലീപിനെയും കാവ്യയെയും കൂടാതെ വേറെ ചിലരെയും ഫോട്ടോയില്‍ കാണാം. അതില്‍ കാവ്യ കൈയ്യില്‍ എടുത്തിരിയ്ക്കുന്ന കുഞ്ഞ് ഏതാണെന്നാണ് ആരാധകരുടെ ചോദ്യം.
അത് മഹാലക്ഷ്മി അല്ലല്ലോ, പിന്നെ കാവ്യ എടുത്ത കുഞ്ഞ് ഏതാണ് എന്ന ചോദ്യമാണ് ഫോട്ടോയ്ക്ക് താഴെ വരുന്നതില്‍ ഭൂരിഭാഗവും. കാവ്യയോടും ദിലീപിനോടും ഉള്ള സ്നേഹം അറിയിച്ചുകൊണ്ടുള്ള കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.
ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്ന കാവ്യ മാധവന്. ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ, പിന്നീട് നിരവധി നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കാവ്യ നായികയായെത്തിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. നടന് ദിലീപുമായുള്ള വിവാഹത്തോടെ ആണ് കാവ്യ അഭിനയത്തില്‍ നിന്ന് മാറി നില്ക്കാന് തുടങ്ങിയത്.