ബോളിവുഡിലെ മിന്നും താരം ദമ്പതികളാണ് കത്രീന വിക്കി ദമ്പതികൾ. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് കുറച്ചു മാസങ്ങൾ മാത്രമാണ് ആവുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. രാജസ്ഥാനിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഏതാണ്ട് 120 അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ചടങ്ങ് കവർ ചെയ്യാനുള്ള അവകാശം ആമസോൺ പ്രൈം വീഡിയോ ഏറ്റെടുത്തു എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുശേഷം ഇവർ പലസ്ഥലങ്ങളിൽ ഒരുമിച്ച് യാത്രകൾ ചെയ്ത ചിത്രങ്ങളും ശ്രദ്ധനേടി. ഇപ്പോഴിതാ വിവാഹ ശേഷമുള്ള കത്രീനയുടെ ആദ്യ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഇവർ.
ഇത് ആഘോഷിക്കുവാൻ വേണ്ടി നവതാര ദമ്പതികൾ ഇന്ത്യയ്ക്ക് പുറത്തേക്ക് പോയി എന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ഒരുമിച്ച് മുംബൈ എയർപോർട്ടിൽ എത്തിയ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ജൂലൈ 16നാണ് കത്രീന 39 ആം പിറന്നാൾ ആഘോഷിക്കുന്നത്. പിറന്നാൾ ആഘോഷം ആക്കാൻ മാലിദ്വീപിലേക്കാണ് ഇരുവരും യാത്ര പോയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. വിവാഹശേഷവും ഇവർ മാലി ദ്വീപിലേക്ക് യാത്ര പോയിരുന്നു.
View this post on Instagram
വീണ്ടുമൊരു ഹണിമൂൺ ആണോ എന്നാണ് ചില പ്രേക്ഷകർ ചോദിക്കുന്നത്. ഇവരുടെ ഒപ്പം വിക്കിയുടെ സഹോദരനും നടനുമായ സണ്ണി കൗശൽ, നടി ഷർവാരി വാഗ് എന്നിവരും ഉണ്ട്. ദമ്പതികളുടെ അടുത്ത സുഹൃത്തായ സംവിധായകൻ കബീർഖാൻ ഭാര്യ മിനി എന്നിവർ മുംബൈ എയർപോർട്ടിൽ ഉണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചാണ് യാത്ര പോകുന്നത് എന്നാണ് സൂചനകൾ.