മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന കന്നട ചിത്രമാണ് കാന്താര. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിലെ ഹൈലൈറ്റുകളില്‍ ഒന്നായ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടി ആരോപണത്തില്‍ പെട്ടിരുന്നു.
തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണ് ‘വരാഹ രൂപം’ എന്നായിരുന്നു ആരോപണം. എന്നാല്‍ ‘വരാഹ രൂപം’ കോപ്പിയല്ലെന്ന് ഗാനത്തിന്റെ സംഗീത സംവിധായകന് പ്രതികരിച്ചിരുന്നു.
ഇതോടെ വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് തൈക്കൂടം ബ്രിഡ്ജ് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് തൈക്കൂടം ബ്രിഡ്ജ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിത വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് കോടതി. ഈ ഗാനം പ്രദര്‍ശിപ്പിക്കരുതെന്ന് ഉത്തരവിട്ടിരിക്കുകയാണ് കോടതി. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന് ജഡ്ജിയുടെതാണ് ഉത്തരവ്.
‘വരാഹ രൂപം’ എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുവാദം ഇല്ലാതെ പ്രസിദ്ധീകരിച്ചതിന് ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന്, സംഗീത സംവിധായകന് എന്നിവര്‍ക്കും.
ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, സ്പോട്ടിഫൈ, വിന്ഗ്, ജിയോ സാവന്‍ എന്നിവരൊടും ഗാനം കാണിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു.
തൈക്കൂടം ബ്രിഡ്ജിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജറായത്.
ഗാനം നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ട കാര്യം തൈക്കൂടം ബ്രിഡ്ജാണ് അറിയിച്ചത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.