പെൺകുട്ടിക്കൊപ്പം നടന്നതിന് പത്താം ക്ലാസുകാരനെ ഓട്ടോ ഡ്രൈവർ കയ്യേ.റ്റം ചെയ്ത സംഭവം, പ്രബുദ്ധ മലയാളിയുടെ പ്രതികരണം കണ്ടോ?

പെൺകുട്ടിക്കൊപ്പം നടന്നു എന്ന് ആരോപിച്ച് കൊണ്ട് ഒരു ഓട്ടോഡ്രൈവർ 15 വയസ്സുള്ള ഒരു യുവാവിനെ കൈ.യേറ്റം ചെയ്ത സംഭവം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കണ്ണൂരിൽ ആയിരുന്നു ഈ സംഭവം അരങ്ങേറിയത്. പെൺകുട്ടിക്കൊപ്പം പഠിക്കുന്ന യുവാവ് ആയിരുന്നു ഈ വ്യക്തി. കണ്ണൂർ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലാണ് ഇരുവരും പഠിക്കുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.

മോഡൽ എക്സാം കഴിഞ്ഞു വരികയായിരുന്നു ഇരുവരും. ഇരുവരെയും ഒരുമിച്ച് കണ്ടപ്പോൾ ജിനീഷ് എന്ന ഓട്ടോഡ്രൈവർക്ക് ആണ് ചൊറിഞ്ഞു കയറിയത്. പ്രകോപനം ഒന്നും തന്നെ ഇല്ലാതെ ആൺകുട്ടിയെ കയ്യേറ്റം ചെയ്യുവാൻ ഓട്ടോക്കാരൻ മുതിർന്നത്. മറ്റൊരാൾ ആണെന്ന് തെറ്റിദ്ധരിച്ചു കൊണ്ടാണ് താൻ കയ്യേറ്റം ചെയ്തത് എന്നായിരുന്നു ഓട്ടോക്കാരൻ നൽകിയ വിശദീകരണം. എന്തായാലും ആൺകുട്ടിയുടെ വീട്ടുകാർ പരാ.തിയുമായി മുന്നോട്ടു പോവുകയാണ്.

ഈ വാർത്ത മാധ്യമങ്ങളിൽ വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു. നിരവധി ആളുകൾ ആയിരുന്നു ഇതിനോട് പ്രതികരിച്ചത്. ഭൂരിപക്ഷം ആളുകളും ഓട്ടോക്കാരനെ തന്നെ ആയിരുന്നു കുറ്റം പറഞ്ഞിരുന്നത്. മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടാൻ അയാൾക്ക് അവകാശമില്ല എന്ന് തന്നെയായിരുന്നു പലരുടെയും അഭിപ്രായം. എന്നാൽ സ്വാഭാവികമായി പതിവുപോലെ ഇത്തവണയും ധാരാളം ആളുകൾ ഈ ഞരമ്പനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. അല്ലെങ്കിലും അവറ്റകൾക്ക് കൂട്ടത്തിൽ ഒരുത്തനെ തൊട്ടാൽ സഹിക്കില്ലല്ലോ.

കേട്ടാലറയ്ക്കുന്ന ഭാഷയിൽ ആണ് പലരും ഈ സംഭവത്തെ ന്യായീകരിക്കുന്നത്. ഓട്ടോക്കാരൻ ചെയ്തത് എന്തോ വലിയ വീരകൃത്യം ആണെന്ന തരത്തിൽ അയാളെ ആഘോഷിക്കുന്ന കഴുതകളും ഉണ്ട്. നമ്മൾ എല്ലാ ഭാഗവും അറിയാതെ ഇതിനോട് പ്രതികരിക്കരുത് എന്നാണ് ഇവറ്റകൾ പറയുന്നത്. സംഗതി നടന്നത് നാട്ടിൻപുറത്ത് ആണെന്നും, അവിടുത്തെ ആളുകളുടെ നിഷ്കളങ്കതയാണ് ഇതൊക്കെ എന്നുമാണ് വേറെ കുറെ കഴുതകളുടെ വാദം. എന്തായാലും മലയാളികളെ വീണ്ടും ഒന്നടങ്കം നാണിപ്പിക്കുന്ന തരത്തിലാണ് ഭൂമിക്കു ഭാരമായ ജന്മങ്ങൾ അവരുടെ കമൻ്റുമായി എത്തുന്നത്.