മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടിമാരില്‍ ഒരാളാണ് കനിഹ. പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയതോടെയാണ് കനിഹ ശ്രദ്ധിക്കപ്പെട്ടത്. നിരവധി ഹിറ്റ് മലയാള ചിത്രങ്ങളിലാണ് കനിഹ അഭിനയിച്ചിട്ടുള്ളത്.
മലയാളം കൂടാതെ, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കനിഹയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം കോബ്രയാണ്.
വിക്രം ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് കനിഹ.
ഇതിലൂടെ തന്റെ ഫോട്ടോകളും വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.
View this post on Instagram
ഗാനം ആലപിക്കുന്ന വീഡിയോയാണ് താരം പങ്കുവയ്ക്കുന്നത്. ധനുഷ് ചിത്രം തിരുചിത്രമ്പലം എന്ന ചിത്രത്തിലെ നിജമാ നാന് സെഞ്ച പാപം എന്ന ഗാനം ആലപിക്കുന്ന വീഡിയോയാണ് താരം ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്.
ഇത്രയും മനോഹരമായി പാടുമോ എന്നാണ് ഗാനം കേട്ട് മലയാളി ആരാധകര്‍ ചോദിക്കുന്നത്. സിനിമയില്‍ ഗായികയായി ട്രൈ ചെയ്തൂടെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
എന്തായാലും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു കനിഹയുടെ വീഡിയോ. അതേസമയം മികച്ച നടി കൂടിയായ കനിഹ മികച്ച ഗായിക കൂടിയാണ്. തമിഴ് സിനിമക്കായി താരം ഗാനം ആലപിച്ചിട്ടുണ്ട്.