ദേശീയ തലത്തില്‍ ബിജെപിക്കെതിരായി കോണ്‍ഗ്രസിനെ ഉയര്‍ത്തിക്കാട്ടുന്നതില്‍ സിപിഐഎം, സിപിഐ പരസ്യ പോര്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് കേരളത്തില്‍ തിരിച്ചടിയാകുമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തി.
ദേശീയ തലത്തിലെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് കേരളത്തില്‍ ഇടതുപക്ഷത്തെ ബാധിക്കില്ലെന്ന് കാനം തിരുവനന്തപുരത്ത് പറഞ്ഞു. ഇടതുപക്ഷം യുപിഎ സര്‍ക്കാരിനെ പിന്തുണക്കുമ്പോഴും 2004 ല്‍ കേരളത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ബിജെപിയെ നേരിടാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വിപുലമായ കൂട്ടായ്മ വേണം. കോണ്‍ഗ്രസിനെ അതില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ല. രാഹുല്‍ ഗാന്ധിയല്ലാതെ പ്രതിപക്ഷകൂട്ടായ്മയെ നയിക്കാന്‍ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാമോയെന്നും കാനം ചോദിച്ചു.