‘വിക്രം’ ചിത്രത്തില്‍ കാമിയോ റോളക്സെന്ന കഥാപാത്രമായി എത്തിയ നടന് സൂര്യക്ക് കമല്‍ഹാസന്റെ സമ്മാനം. 2856000 ന്റെ റോളക്സ് ഒയിസ്റ്റര്‍ 40എംഎം യെല്ലോ ഗോള്‍ഡ് വാച്ചാണ് ഉലകനായകന് സൂപ്പര്‍ സ്റ്റാറിന് സമ്മാനിച്ചത്.
പുതിയ ചിത്രം ‘വിക്രം’ വിജയക്കുതിപ്പ് തുടരുന്നതോടെ സ്നേഹസമ്മാനം നല്‍കുന്നത് തുടരുകയാണ് നായകന് കമല്ഹാസന്. സിനിമയില്‍ അതിഥി താരമായെത്തിയ തനിക്ക് കമല്ഹാസന് ഉപഹാരം നല്കിയ വിവരം തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി സൂര്യ തന്നെയാണ് അറിയിച്ചത്. ”ഈ നിമിഷമാണ് ജീവിതം മനോഹരമാക്കുന്നത്. നിങ്ങള്‍ നല്കിയ റോളക്സിന് നന്ദി അണ്ണാ” കമല്ഹാസന് വാച്ച് കൈമാറുന്ന പടം സഹിതം സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വിക്രമില്‍ അഭിനയിച്ചതിന് സൂര്യ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് വാര്‍ത്തയുണ്ടായിരുന്നു. തമിഴ്, മലയാളം, തെലങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറക്കിയ ചിത്രത്തില്‍ കാമിയോ റോളിലാണ് സൂര്യ അഭിനയിച്ചിരുന്നത്.