റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന മലയാള ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്. മലയാളം കൂടാതെ തമിഴ് തെലുങ്ക് ഭാഷയിലും മികച്ച പ്രതികരണം നേടുകയാണ് ചിത്രം.
ബോക്സ് ഓഫീസിലും ചിത്രം കുതിപ്പ് നടത്തുകയാണ്. ഗുണാ കേവില്‍ അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സുഹൃത്തുക്കളുടെ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെട്ടിരുന്ന കൊടൈക്കനാലിലെ ഗുഹ, ഗുണ എന്ന കമല്‍ ഹാസന് ചിത്രം ഇറങ്ങിയതിനുശേഷമാണ് ഗുണാ കേവ് എന്നറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമായി പ്രശസ്തിയാര്‍ജിച്ചത്.
തമിഴ്നാട്ടില്‍ മഞ്ഞുമ്മല്‍ബോയ്സ് റിലീസ് ചെയ്തതിന് പിന്നാലെ സിനിമയുടെ താരങ്ങളുമായും അണിയറപ്രവര്‍ത്തകരുമായും നടന് കമല്ഹാസന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്. ഗുണയുടെ ചിത്രീകരണസമയത്തെ അനുഭവങ്ങള്‍ മഞ്ഞുമ്മല്‍ ബോയ്സ് ടീമിനോട് കമല്‍ഹാസനും ഗുണയുടെ സംവിധായകന് സന്താനഭാരതിയും പങ്കുവെച്ചു.
ഗുണ കേവിലുള്ള പാറ ഉണ്ടായിട്ട് വളരെ വര്‍ഷങ്ങളൊന്നുമായിട്ടില്ല. ഒരു യങ് ഫോര്‍മേഷനാണത്. അതിലൊരു അപകടമുണ്ട്. റോക്ക് ക്ലൈമ്പിങ്ങിന് പറ്റിയതല്ല.
കുരങ്ങുകള്‍ ഇതിനുള്ളിലേക്ക് അപകടം മനസിലാക്കാതെ വീണിട്ട് കയറാന്‍പറ്റാതെ ചത്തുപോകും. ഹേ റാം എന്ന ചിത്രത്തില്‍ ഒരു രംഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന മൂന്ന് കുരങ്ങ് തലയോട്ടികള്‍ താന്‍ ഗുണാ കേവില്‍ നിന്നെടുത്തതാണെന്നും കമല്‍ പറഞ്ഞു.