നടന് കമല്‍ഹാസന്റെ ഏറ്റവും പുതിയ ചിത്രമാണ് വിക്രം. സിനിമ റിലീസ് ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നേരത്തെ സിനിമയുടെതായി പുറത്തുവന്ന വാര്‍ത്തകളും പോസ്റ്ററും എല്ലാം നിമിഷനേരംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് കമല്ഹാസന് ആണ്. ”മുതുമുത്തശ്ശന് മുതല്‍ ഇങ്ങോട്ട് എത്രയെത്ര കഴിവുള്ള പ്രതിഭകള്‍ ജീവിച്ച കുടുംബമാണ് അനിരുദ്ധിന്റേതെന്നും പൂര്‍വ്വികരുടെ പാത പിന്തുടരുന്ന അനിരുദ്ധ് അതിഗംഭീര സംഗീത സംവിധായകനാണെന്നും” കമല്‍ ഹാസന് ട്വിറ്ററില്‍ കുറിച്ചു.
ചിത്രത്തിന്റെ ഓഡിയോ ട്രെയിലര്‍ റിലീസ് 15 ന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രൗഢഗംഭീര ഇവന്റില്‍ റിലീസ് ചെയ്യും. കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് വിക്രം. കമല്‍ഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. റിലീസിന് മുന്നേ തന്നെ ചിത്രം ഒടിടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബില്‍ കയറിയിരുന്നു. ചിത്രം ജൂണ്‍ 3 ന് തീയേറ്ററുകളിലെത്തും.