നടി ലിസിയുടെ സംവിധായകന് പ്രിയദര്‍ശന്റെയും മക്കള്‍ കല്യാണിയും സിദ്ധാര്‍ത്ഥും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഒരാള്‍ സിനിമയുടെ പിന്നണിയിലും മറ്റേയാള്‍ സിനിമയുടെ മുന്നണിയിലും സജീവമാണ്. കഴിഞ്ഞദിവസമായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിവാഹം. വളരെ ലളിതമായ ചടങ്ങോട് കൂടിയായിരുന്നു വിവാഹം നടത്തിയത്.
ചെന്നൈയിലെ ഒരു ഫ്ലാറ്റില്‍ വെച്ച് നടത്തിയ വിവാഹത്തില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അടക്കം പത്തോളം പേര് പങ്കെടുത്തു. ഇപ്പോഴിതാ സഹോദരന്റെ വിവാഹത്തിന് പിന്നാലെ കല്യാണി കുറിച്ച വാക്കുകളാണ് വൈറല്‍ ആവുന്നത്.
ഞാന്‍ എക്കാലവും ആഗ്രഹിച്ചിരുന്നതുപോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതില്‍ വലിയ ആഹ്ലാദമുണ്ട് എനിക്ക്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടെന്ന് കരുതുന്നു, സഹോദരന്റെ വിവാഹ ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ കല്യാണി കുറിച്ചു.
സിദ്ധാര്‍ഥിന്റെ ഏത് കര്‍മ്മ മേഖലയില്‍ ഉള്ള മെലനി എന്ന മെര്ലിന് അമേരിക്കന്‍ സ്വദേശിയും വിഎഫ്എക്സ് പ്രൊഡ്യൂസറുമാണ്. വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ആയിരുന്നു വിവാഹം. പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വിഷ്വല്‍ എഫക്റ്റ്സ് സിദ്ധാര്‍ഥിന്റെ നേതൃത്വത്തിലാണ് ചെയ്തത്.