പ്രശസ്ത സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടേയും മകളാണ് കല്യാണി. ഇരുവരും വേര്‍പിരിഞ്ഞെങ്കിലും മക്കളുടെ കാര്യമെല്ലാം ഒന്നിച്ചാണ് ഇവര്‍ ചെയ്യുന്നത്. ഇന്ന് മലയാളത്തില്‍ മുന്നില്‍ നില്ക്കുന്ന നായിക മാരില്‍ ഒരാള്‍ കൂടിയാണ് കല്യാണി. 2017ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തില്‍ ആണ് കല്യാണി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. വരനെ ആവശ്യമുണ്ട്,മ രക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി , തല്ലുമാല തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും കല്യാണി അഭിനയിച്ചു.
ഇതിലെല്ലാം കല്യാണിയുടെ ലുക്കും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. ഓരോ കഥാപാത്രങ്ങളില്‍ വരുമ്പോഴും എന്തൊരു ക്യൂട്ട് ആണ് കല്യാണി പ്രിയദര്ശന്. എന്നാല്‍ നേരത്തെ തടിച്ചുരുണ്ട ഒരു രൂപമായിരുന്നു കല്യാണിക്ക് . പിന്നീട് സ്ലിം ബ്യൂട്ടിയായി മാറുകയായിരുന്നു ഈ താരം.
ട്രാന്സ്ഫോര്മേഷന് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, കല്യാണിയുടെ പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രങ്ങളും കണ്ട് ആരാധകരെല്ലാം ഒരുപോലെ പറഞ്ഞ കാര്യമാണ്. വര്‍ക്കൗട്ട് ചെയ്യാനൊക്കെ മടിയാണെങ്കിലും ഫിറ്റ്നസിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട് കല്യാണി.
താരപുത്രിയുടെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മകളുടെ അഭിനയം ശരിയാകുമോ എന്ന് ഓര്‍ത്തു തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നുവെന്ന് പ്രിയദര്ശന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മകളെ കുറിച്ച് ഓര്‍ത്ത് അഭിമാനമാണ് തോന്നുന്നത്. നടി എന്ന നിലയില്‍ കല്യാണിയുടെ വളര്‍ച്ച തനിക്ക് ഏറെ സന്തോഷമുള്ളതാണെന്നാണ് ലിസിയും പ്രതികരിച്ചത് .