ലോകത്തെ തന്നെ ഏറ്റവും ജനപ്രിയ പരിപാടികളിൽ ഒന്നാണ് ബിഗ്ബോസ്. പരിപാടിയുടെ ഹിന്ദി പതിപ്പ് ഇതിനോടകം 14 സീസണുകൾ ആണ് പിന്നിട്ടു കഴിഞ്ഞത്. സൽമാൻ ഖാനാണ് ഹിന്ദി പതിപ്പിൽ അവതാരകനായി എത്തുന്നത്. കമലഹാസൻ അവതരിപ്പിക്കുന്ന തമിഴ് പതിപ്പ് ഇതിനോടകം 3 സീസണുകൾ പിന്നിട്ടുകഴിഞ്ഞു. ഇപ്പോൾ നാലാമത്തെ സീസൺ നടന്നുകൊണ്ടിരിക്കുകയാണ്.
മലയാളത്തിൽ ഇതുവരെ രണ്ടു സീസണുകൾ ആണ് ഔദ്യോഗികമായി കഴിഞ്ഞത്. രണ്ടാമത്തെ സീസൺ വിജയെ പ്രഖ്യാപിക്കാതെ കൊറോണ സാഹചര്യം കണക്കിലെടുത്ത് അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോൾ മൂന്നാമത്തെ സീസൺ ആരംഭിക്കാൻ ഒരുങ്ങുകയാണ്. നടൻ ടോവിനോ തോമസ് ആയിരുന്നു പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇത്തവണയും അവതാരകനായി താരരാജാവ് മോഹൻലാൽ തന്നെ എത്തും എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഏഷ്യാനെറ്റ് തന്നെയാണ് ഈ കാര്യം അവരുടെ ഫേസ്ബുക്ക് പേജ് വഴി സ്ഥിതീകരിച്ചത്.
പരിപാടിയിൽ ആരൊക്കെ ആയിരിക്കും മത്സരാർത്ഥികൾ ആയി എത്തുന്നത് എന്നതിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല. എന്നാൽ നിരവധി താരങ്ങളുടെ പേരുകളാണ് സമൂഹമാധ്യമങ്ങളിൽ പറഞ്ഞുകേൾക്കുന്നത്. ചില താരങ്ങൾ വാർത്തകൾ നിഷേധിച്ചു കൊണ്ട് രംഗത്തെത്തുന്നുണ്ട്. എന്നാൽ വേറെ ചില താരങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രതികരണം ഒന്നും തന്നെ നടത്തിയിട്ടില്ല. പ്രേക്ഷകരുടെ ഒപ്പീനിയൻ കൂടി അറിഞ്ഞതിനു ശേഷം മാത്രം ഏഷ്യാനെറ്റ് അന്തിമ ലിസ്റ്റ് പുറത്തുവിടുകയുള്ളൂ.
ഇപ്പോൾ മൗനരാഗം എന്ന സീരിയലിലെ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസെ എന്ന് താരം ബിഗ് ബോസിൽ അതിഥിയായി എത്തും എന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്നത്. എന്നാൽ ഇത് ഇതുവരെ ആരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കല്യാണി ബിഗ് ബോസിൽ വരുമെന്ന് വാർത്തയോട് വളരെ അനുകൂലമായിട്ടാണ് മലയാളികൾ പ്രതികരിക്കുന്നത്. കല്യാണിയെ ബിഗ് ബോസ് വേദിയിൽ കാണുവാനുള്ള ആഗ്രഹം എല്ലാ മലയാളികൾക്കും ഉണ്ട്. ഈ മിണ്ടാ പൂച്ചയെ ബിഗ് ബോസ് വേദിയിൽ എങ്കിലും മിണ്ടി കാണുവാനുള്ള ആഗ്രഹം കൊണ്ടാണ് പലരും ഇങ്ങനെ പറയുന്നത്.