തെന്നിന്ത്യയിലെ പ്രശസ്ത നടി ആണ് കാജൽ. ബോളിവുഡിലും താരം സജീവമാണ്. കാജൽ അഗർവാളിൻ്റെ ഭർത്താവാണ് വ്യവസായിയായ ഗൗതം കിച്ലു. കാജൽ അഗർവാൾ ഗർഭിണിയായിരുന്നു. അമ്മ ആകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം കുറച്ചുനാളുകളായി. സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് കാജൽ.
അതിനിടയിൽ ഈ കഴിഞ്ഞ ദിവസം ആ സന്തോഷ വാർത്ത ദമ്പതികൾ പുറത്തുവിട്ടിരുന്നു.
ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു ഇരിക്കുകയാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഏവരുടെയും പ്രാർത്ഥനകൾക്കും നന്ദി എന്ന നടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. 2020 ലാണ് ദമ്പതികൾ വിവാഹിതരാവുന്നത്. കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ.
പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷവും അഭിനയത്തിൽ സജീവമായിരുന്നു കാജൽ. കുറച്ചു മുൻപാണ് താരം ആചാര്യ എന്ന ചിരഞ്ജീവി ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ചിത്രം ഇപ്പോൾ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഇതിലെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ കുഞ്ഞിൻറെ പേര് പുറത്തുവന്നിരിക്കുകയാണ്. നീൽ കിച്ലു എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഔദ്യോഗികമായി ഇവർ ഇത് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തായാലും ഇപ്പോൾ ശ്രദ്ധ നേടുകയാണ് സാമൂഹ്യ മാധ്യമങ്ങളിൽ.