രാജ്യത്തെ പ്രശസ്ത പുരുഷ മാസികയാണ് ഫോർ ഹിം ഇന്ത്യ. വർഷങ്ങൾക്കു മുൻപാണ് മാസികയുടെ മുഖചിത്രമായി കാജൽ അഗർവാൾ എത്തുന്നത്. ടോപ് ലെസ് ആയി താരം നിൽക്കുന്ന ചിത്രമാണ് ഇത്. ഇതിൻറെ പേരിൽ അന്ന് കടുത്ത വിവാദങ്ങളും ഉണ്ടായിരുന്നു.
ഇപ്പോഴിതാ മാസികയുടെ മാനേജ്മെൻറ് ആ ചിത്രം വന്നതിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ്. മാസികയുടെ പുതിയ മാനേജ്മെൻറ് ആണ് ഖേദം പ്രകടിപ്പിച്ചിട്ടുള്ളത്. ചിത്രം മോർഫ് ചെയ്യപ്പെട്ടതാകാൻ സാധ്യത ഉണ്ടെന്നാണ് അവർ പറയുന്നത്. ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ ക്ഷമ ചോദിക്കുന്നു എന്നും ഉടമസ്ഥരായ ടി സി ജി മീഡിയ പറയുന്നു.
View this post on Instagram
ഈയടുത്താണ് ഈ ഫോട്ടോഷൂട്ട് വിവാദം ശ്രദ്ധയിൽപ്പെട്ടത് എന്ന് മാനേജ്മെൻറ് പറയുന്നു. ഇതിനെ തുടർന്ന് തങ്ങൾ ഒരു അന്വേഷണം നടത്തി. ആഭ്യന്തര അന്വേഷണത്തിൽ അന്നത്തെ മാനേജ്മെൻറ് അറിവോടെ മാസിക ചില ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിച്ചത് ആകാൻ സാധ്യതയുണ്ട് എന്ന് കണ്ടെത്തി. സംഭവത്തിൽ പുതിയ അന്വേഷണം എന്തെങ്കിലും വരികയാണെങ്കിൽ സഹകരിക്കാൻ തങ്ങൾ തയ്യാറാണ്.
ഫാഷൻ ലോകത്ത് നിലനിൽക്കുന്ന ഇത്തരം മോശം പ്രവണതകൾ തങ്ങൾ അംഗീകരിക്കുന്നില്ല. സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം രീതികളോട് യാതൊരു സഹിഷ്ണുത മനോഭാവവും തങ്ങൾ പുലർത്തുന്നില്ല. മാസിക പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി.