കോഴിക്കോട്: പിണറായി വിജയന് പാവപ്പെട്ടവരെ കൊല്ലുന്ന മുഖ്യമന്ത്രിയായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ക്ഷേമ പെന്ഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരന് ജോസഫിന്റെ മൃതദേഹം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയിരുന്നു സുരേന്ദ്രന്.
സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്നത് കാരണം പാവപ്പെട്ട ജനങ്ങള്‍ ആത്മഹത്യ ചെയ്യുന്ന സംഭവം പതിവായിരിക്കുകയാണ്. അഞ്ചു മാസത്തിനിടെ മൂന്നു പേരാണ് സര്‍ക്കാരിന്റെ അനാസ്ഥ കാരണം ആത്മഹത്യ ചെയ്തത്.
പിണറായി വിജയന് പാവപ്പെട്ടവരെ കൊല്ലുന്ന മുഖ്യമന്ത്രിയായി മാറി. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും പഞ്ചായത്തിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായില്ലെന്നും കെ സുരേന്ദ്രന് ആരോപിച്ചു.
ക്ഷേമപെന്‍ഷനുകള്‍ ലഭിക്കാതെയും തൊഴിലുറപ്പ് കൂലി ലഭിക്കാതെയും പതിനായിരങ്ങളാണ് കേരളത്തില്‍ കഷ്ടപ്പെടുന്നത് എന്നും കെ സുരേന്ദ്രന് പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ കൃത്യമായി പണം കൊടുക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനം വിഹിതം കൊടുക്കുന്നില്ല.
കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്ന പണം അര്‍ഹര്‍ക്ക് എത്തിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെടുന്നതാണ് ഇവിടുത്തെ പ്രശ്നം എന്നും കെ സുരേന്ദ്രന് പറഞ്ഞു.
പാവപ്പെട്ടവന് ക്ഷേമപെന്ഷന് കൊടുക്കാന്‍ പണമില്ലാത്ത സര്‍ക്കാര്‍ ധൂര്‍ത്തും കൊള്ളയും അവസാനിപ്പിക്കുന്നില്ലെന്നും കെ സുരേന്ദ്രന് ആരോപിച്ചു.
ആലപ്പുഴ നെല്‍ കര്ഷകന് ആത്മഹത്യ ചെയ്തത് നെല്ലിന്റെ സംസ്ഥാന വിഹിതം കിട്ടാത്തത് കൊണ്ടാണ്. 75 ശതമാനം വിഹിതം കേന്ദ്രം കൊടുത്തിട്ടും കേരളം വിഹിതം നീക്കിവയ്ക്കാത്തതു കാരണം കര്‍ഷകര്‍ക്ക് കേന്ദ്രവിഹിതം പോലും നിഷേധിക്കപ്പെടുകയായിരുന്നു.
കണ്ണൂരിലെ ക്ഷീര കര്ഷകന് ആത്മഹത്യ ചെയ്തത് ക്ഷീരകര്‍ഷകര്‍ക്കുള്ള സംസ്ഥാന വിഹിതം കിട്ടാത്തതു കൊണ്ടാണ് എന്നും കെ സുരേന്ദ്രന് ആരോപിച്ചു.
ജോസഫിന്റെ ആത്മഹത്യയില്‍ സമഗ്രമായ അന്വേഷണം വേണം. ആത്മഹത്യകുറിപ്പില്‍ അധികൃതരുടെ അനാസ്ഥ വ്യക്തമാക്കിയിട്ടുണ്ടെന്നും കെ.സുരേന്ദ്രന് പറഞ്ഞു.