തമിഴകത്തിലെ താരങ്ങളായ ജ്യോതിക സൂര്യ ദമ്പതികള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഈ ദമ്പതികള്‍ക്കിടയിലെ പരസ്പരം സ്നേഹവും സപ്പോര്‍ട്ടും സഹകരണം എല്ലാം മറ്റുള്ളവര്‍ കണ്ടു പഠിക്കേണ്ടത് തന്നെ. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം സൂര്യ ആണെന്ന് ഒരു വേദിയില്‍ വെച്ച് ജ്യോതിക പറഞ്ഞിരുന്നു. ഇവര്‍ക്ക് മലയാളത്തിലും ആരാധകരേറെയാണ്. ജ്യോതിക സോഷ്യല്‍ മീഡിയയില്‍ അത്ര സജീവം ഒന്നുമല്ലെങ്കിലും ഈ അടുത്താണ് താരം ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ട് തുടങ്ങിയത്. ജ്യോതിക അക്കൗണ്ട് എടുത്ത വിവരമറിഞ്ഞതോടെ ആരാധകര്‍ ഫോളോ ചെയ്യാനും തുടങ്ങി. അങ്ങനെ ഒറ്റദിവസംകൊണ്ട് 1.2 മില്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കുകയും ചെയ്തു ഈ താരം.
അക്കൗണ്ട് തുടങ്ങിയപാടെ തന്റെ ഹിമാലയന്‍ യാത്രകളെക്കുറിച്ച് ആയിരുന്നു ജ്യോതിക പറഞ്ഞത്. ഇതെല്ലാം നിമിഷനേരംകൊണ്ട് വൈറലായിരുന്നു. ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത് ജ്യോതിക പങ്കുവെച്ച പുതിയ വീഡിയോ ആണ്. ഹിമാലയന്‍ യാത്രയ്ക്കിടയില്‍ താന്‍ കണ്ട മനോഹരമായ കാഴ്ചകളാണ് വീഡിയോയില്‍ ഉള്ളത്. ഈ വീഡിയോ കാണുന്ന ആരും ഒന്ന് ഹിമാലയന്‍ യാത്ര ആഗ്രഹിച്ചുപോകും. ‘ഹിമാലയത്തിലേക്കുള്ള എന്റെ സമീപകാല യാത്രയെക്കുറിച്ച്, ട്രെക്കിങ്ങിനെക്കുറിച്ച് ഒരു കുഞ്ഞു വ്ലോഗ്,” എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
ഓഗസ്റ്റ് 31നായിരുന്നു യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ ജ്യോതിക പങ്കുവച്ചത്.
”സോഷ്യല്‍ മീഡിയയില്‍ ആദ്യമായാണ്! എന്റെ ലോക്ക്ഡൗണ്‍ ഡയറികളില്‍ നിന്നും പങ്കിടാന്‍ പോസിറ്റീവായ ധാരാളം കാര്യങ്ങളുണ്ട്.” എന്ന് ആ ചിത്രങ്ങള്‍ക്കൊപ്പമുള്ള കാപ്ഷനില്‍ ജ്യോതിക പറഞ്ഞിരുന്നു. ”സ്വാതന്ത്ര്യദിനത്തില്‍ ഹിമാലയത്തില്‍, മനോഹരമായ കാശ്മീര്‍ തടാകങ്ങള്‍, 70 കിലോമീറ്റര്‍ ട്രെക്കിംഗ്… നന്ദി. ജീവിതമൊരു അസ്തിത്വം മാത്രമാണ്, നമ്മള് അത് ജീവിക്കാന്‍ തുടങ്ങുന്നില്ലെങ്കില്‍ ഇന്ത്യ ഗംഭീരമാണ്!” എന്നും ജ്യോതിക കാപ്ഷനില്‍ കുറിച്ചിരുന്നു.
അതേസമയം പ്രധാനമായും തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ജ്യോതിക അഭിനയിച്ചിട്ടുള്ളത്, 2006 ല്‍ തമിഴ് നടന് സൂര്യ ശിവകുമാര്‍ ജ്യോതികയെ വിവാഹം ചെയ്തതോടെ ചലച്ചിത്രരംഗത്ത് വിട്ട ജ്യോതിക 2015ല്‍ 36 വയതിനിലേ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് സജീവമായി. ഈ ദമ്പതികള്‍ക്ക് ദിയ എന്നു പേരുള്ള മകളും, ദേവ് എന്നു പേരുള്ള മകനുമുണ്ട് . അതേസമയം ജ്യോതികയുടെ ആദ്യ സിനിമ ഹിന്ദി ചിത്രമായ ഡോലി സജാകെ രഖന എന്ന ആണ്, ഇത് സംവിധാനം ചെയ്തത് പ്രിയദര്ശന് ആണ്.
View this post on Instagram