നടിയെ ആക്രമിച്ച കേസില്‍ നിന്ന് ജഡ്ജി പിന്മാറി. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് പിന്മാറിയത്. ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്നായിരുന്നു നടിയുടെ ആവശ്യം.
നടി നല്കിയ മറ്റൊരു ഹര്‍ജിയില്‍ നിന്ന് നേരത്തെ ഇതേ ബെഞ്ച് പിന്മാറിയിരുന്നു. മെമ്മറി കാര്‍ഡ് പരിശോധനയ്ക്കയക്കണമെന്ന നടിയുടെ ഹര്‍ജിയില്‍ നിന്നാണ് നേരത്തെ ഇതേ ബഞ്ച് പിന്മാറിയത്. കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് വാദം കേള്‍ക്കുന്നുണ്ട്.
മുന്‍പ് ഈ ഹര്‍ജി പരിഗണിച്ചപ്പോള്‍ അതിജീവിതയ്ക്ക് നേരെ കോടതി ചോദ്യങ്ങളുന്നയിച്ചിരുന്നു. വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നായിരുന്നു ചോദ്യം.