Film News

അല്പം വൈകാരികതയുണ്ട്. സ്വന്തം കൂട്ടുകാർ പോലും തിരിച്ചറിയപ്പെടാതെ പോകുന്ന വ്യക്തികളുടെ സ്വപ്നങ്ങൾക്ക് വഴികാട്ടിയാണ് സിജു. തൻറെ അടുത്ത സുഹൃത്തിനെ കുറിച്ച് സംവിധായകൻ ജൂഡ് എഴുതിയ പോസ്റ്റ് കണ്ടോ? അപ്പോൾ നിങ്ങൾക്കും അദ്ദേഹത്തെക്കുറിച്ച് ഇതൊന്നും അറിയില്ലായിരുന്നല്ലേ എന്ന് അമ്പരന്ന് പ്രേക്ഷകർ.

സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രം തിയേറ്ററിൽ സാമാന്യം മികച്ച പ്രതികരണമാണ് നേടിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പ്രശംസിച്ച നിരവധി പേരാണ് വന്നത്. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെയാണ് ഇദ്ദേഹം ഇതിൽ അവതരിപ്പിച്ചത്.

- Advertisement -

ഗോകുലം മൂവീസ് ആണ് ചിത്രത്തിൻറെ നിർമ്മാണം. ഒരു ഇടവേളയ്ക്കു ശേഷമാണ് വിനയൻ മലയാള സിനിമയിൽ തിരിച്ചെത്തുന്നത്. തിരിച്ചുവരവ് അദ്ദേഹം ഗംഭീരമാക്കി എന്ന് പലരും അഭിപ്രായപ്പെടുന്നു. സെപ്റ്റംബർ എട്ടിനാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ നായികയായി എത്തിയത് അന്യഭാഷ താരമായ കയാദു ലോഹർ ആണ്.

നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാധു ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തായ സിജുവിനെ കുറിച്ച് സംവിധായകൻ ജൂഡ് ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന വ്യക്തിയാണ് സിജു എന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് ജൂഡ് വ്യക്തമാക്കുന്നു. അദ്ദേഹം പങ്കുവെച്ച ആ പോസ്റ്റിലൂടെ.

ഇതൊരല്പം വൈകാരിക പോസ്റ്റാണ്. സിജു വിൽസൻ എന്ന കൂട്ടുകാരന്റെ വളർച്ചയിൽ അവന്റെ നേട്ടത്തിൽ സന്തോഷിക്കുന്ന ഒരു കൂട്ടുകാരന്റെ വാക്കുകൾ. ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു. സിജു ഒരുപാട്പേർക്കു പ്രചോദനമാണ് , സ്വന്തം കൂട്ടുകാർ പോലും തിരിച്ചറിയാതെ പോകുന്ന പക്ഷെ ഒരുപാട് സ്വപ്നങ്ങളും കഴിവുകളുമുള്ള സിനിമ ആഗ്രഹിക്കുന്ന ലക്ഷങ്ങൾക്കുള്ള വഴികാട്ടി. നാളെ ഇന്ത്യൻ സിനിമയിൽ തന്നെ മാർക്കറ്റുള്ള ഒരുഗ്രൻ നടനായി വരട്ടെ അളിയാ. God bless. Thank you Vinayan sir for 19ആം നൂറ്റാണ്ട്.

Abin Sunny

Recent Posts

അണ്ണന്‍ അണ്ണന്റെ ഭാര്യക്ക് വേണ്ടി വോട്ട് പിടിച്ചോ.സിബിന്‍ ‘ദുരന്തം’ എന്ന വാക്കിന്റെ പര്യായം: ഉമ്മാക്കി കണ്ട് പേടിക്കില്ല,വിമർശനവുമായി അപ്സരയുടെ ഭർത്താവ്

സിബിനെതിരെ രൂക്ഷവിമർശനവുമായി സഹമത്സരാർത്ഥി അപ്സരയുടെ ഭർത്താവ് ആല്‍ബി ഫ്രാന്‍സിസ്. ബിഗ് ബോസിനും ഏഷ്യാനെറ്റിനും താല്‍പര്യമുള്ള മത്സരാർത്ഥികളാണ് ഷോയില്‍ തുടർന്ന് പോകുന്നതെന്ന…

27 mins ago

ബിഗ് ബോസ് ഒന്നും ചെയ്യേണ്ട ഞാൻ ചെയ്തോളാം.നോറയുടെ വായടപ്പിച്ച് ബിഗ് ബോസ്,മറുപടി കേട്ട് അമ്പരന്ന് താരം

മലയാളികൾക്ക് സുപരിചിതമായ താരമാണ് നോറ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.കഴിഞ്ഞ ദിവസം ഫാമിലി ടാസ്കിന്റെ ഭാഗമായി നോറയുടെ കുടുംബം ഹൗസിൽ എത്തിയിരുന്നു.…

1 hour ago

ആദ്യ രാത്രിയിലാണ് ഞാന്‍ അത് അറിയുന്നത്. കാരണം അന്നത്തെ ദിവസം ആരും കുടിച്ച് വൈകി വരില്ലല്ലോ.തുറന്ന് പറഞ്ഞ് ശോഭ

മലയാളികൾക്ക് സുപരിചിതമാണ് ശോഭ വിശ്വനാഥ് .ബിഗ് ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും സുഹൃത്തില്‍ നിന്നുണ്ടായ ചതിയെക്കുറിച്ചുമൊക്കെ ശോഭ…

3 hours ago

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

14 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

17 hours ago