ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് ജോമോള്‍. അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല ഈ നടി മലയാള സിനിമയില്‍ ചെയ്ത കഥാപാത്രങ്ങള്‍. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ജോമോള്‍, തുടര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമായി. പഞ്ചാബി ഹൗസ് , മയില്‍പ്പീലിക്കാവ്, നിറം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ജോമോള്‍ ചെയ്ത കഥാപാത്രം ഇന്നും മലയാളികള്‍ ഓര്‍ക്കുന്നു.
തന്റെ എല്ലാ കഥാപാത്രങ്ങളിലും ഒരു കുട്ടിത്തം പ്രേക്ഷകര്‍ കണ്ടതാണ്. സിനിമ മയില്‍പ്പീലിക്കാവ് എടുത്തുനോക്കിയാല്‍ ഇത് വ്യക്തമാണ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ഈ നടി. എങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്.
ഇന്ന് രണ്ട് മക്കളുടെ അമ്മ കൂടിയാണ് ജോമോള്‍. ഇപ്പോള്‍ നൃത്തത്തിലും പാചകത്തിലും ആണ് ജോമോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. അതേസമയം വലിയൊരു ഇടവേളയ്ക്ക് ശേഷം 2017 ല്‍ പുറത്തിറങ്ങിയ കെയര്‍ഫുള്‍ എന്ന ചിത്രത്തിലും നടി അഭിനയിച്ചു. ജോമോള്‍ അഭിനയിച്ച അവസാന ചിത്രം കൂടിയായിരുന്നു ഇത്.
View this post on Instagram
കാലമെത്ര മുന്നോട്ട് പോയിട്ടും ജോമോളുടെ കുട്ടിത്തരത്തിന് ഒരു മാറ്റവും ഇല്ല എന്നാണ് ഇപ്പോഴും ആരാധകര്‍ പറയുന്നത്. ഇപ്പോള്‍ പുറത്തുവന്ന വീഡിയോ അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ്. നടി നിരഞ്ജന അനൂപ് ആണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. നിരഞ്ജനയുടെ അമ്മയ്ക്കൊപ്പം ഒരു ചോക്ലേറ്റിന് വേണ്ടി തല്ലു കൂടുകയാണത്രെ താരം. വീഡിയോയ്ക്ക് താഴെ നിരവധി കമന്റ് വരുന്നുണ്ട്. ഇതിനിടെ നടി ചെയ്ത കഥാപാത്രങ്ങളും അതിലെ കുസൃതികളും ആരാധകര്‍ ഓര്‍ക്കുന്നു. വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.