ബിഗ് ബോസ് സീസണ് ഫോറിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ധന്യ മേരി വര്‍ഗീസ്. ടോപ് ഫൈവില്‍ എത്താന്‍ സാധ്യതയുള്ള ഒരു മത്സരാര്‍ത്ഥിയാണ് ധന്യ എന്ന് പ്രേക്ഷകര്‍ നേരത്തെ പ്രവചിച്ചതാണ്. സഹ മത്സരാര്‍ഥികളോട് ഉള്ള പെരുമാറ്റം, ഗെയിമിലെ മികവ് ഇതുകൊണ്ട് എല്ലാം ധന്യക്ക് പ്രേക്ഷക സപ്പോര്‍ട്ട് ഏറെയാണ് .
ധന്യയുടെ പെര്‍ഫോമന്‍സിനെ കുറിച്ച് പറഞ്ഞു നടിയുടെ ഭര്‍ത്താവും നടനുമായ ജോണ്‍ എത്താറുണ്ട്. കഴിഞ്ഞദിവസത്തെ ഭാര്യയുടെ പെര്‍ഫോമന്‍സിനെ കുറിച്ച് പറഞ്ഞുകൊണ്ട് ജോണ്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്.
എല്ലാ ദിവസവും രാവിലെ 5 മി മുതല്‍ ഗ്രൗണ്ടില്‍ 12 റൗണ്ട് ജോഗിങും കഴിഞ്ഞ് ഒന്നര മണിക്കൂര്‍ വര്‍ക്കൗട്ടും പ്രാക്ടീസ് ചെയ്യുന്ന നിന്നോടോ ബാലാ ബിഗ് ബോസിന്റെ ടാസ്ക്ക്. മഞ്ഞനിറം തിരഞ്ഞെടുത്ത് നീ നന്നായി കളിച്ചു. ഫിസിക്കലി എത്ര ശക്തയാണെന്ന് നീ ഒരിക്കല്‍ക്കൂടി തെളിയിച്ചുവെന്നായിരുന്നു ജോണ്‍ പറഞ്ഞത്.
ബ്ലസ്ലി ക്യാപ്റ്റന്‍സി ടാസ്ക്കില് വിജയിച്ചതില്‍ നിനക്കും പങ്കുണ്ട്. സൂരജും അഖിലും നന്നായി ടാസ്ക്ക് ചെയ്തിരുന്നു. ടാസ്ക്ക് അവസാനിക്കുന്നത് വരെയുള്ള നിന്റെ ഓട്ടം മികച്ചതായിരുന്നു. ധന്യ കാരണമായാണ് ബ്ലസ്ലി ടാസ്ക്ക് വിജയിച്ചതെന്നായിരുന്നു പ്രേക്ഷകരും പറഞ്ഞത്. ധന്യ മികച്ച മത്സരാര്ത്ഥിയാണെന്നായിരുന്നു പ്രേക്ഷകരും പറഞ്ഞത്.