മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഋതു മന്ത്ര. ഒരുപക്ഷേ ബിഗ് ബോസ് മൂന്നാം സീസണിലെ ഏറ്റവും ജനപ്രിയ മത്സരാർത്ഥികളിൽ ഒരാൾ. പരിപാടിയിൽ ഏറ്റവും കൂടുതൽ റൂമറുകൾ കേൾക്കുന്നത് ഈ താരത്തെ പറ്റിയാണ്. മറ്റൊരു മത്സരാർത്ഥിയായ റമസാനുമായി ഇതു പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇതിനിടയിൽ ചില വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് റിതുവിൻ്റെ ബോയ്ഫ്രണ്ട് കൂടിയിട്ടുള്ള ജിയാ ഇറാനി.
നാലു വർഷമായി തങ്ങൾ തമ്മിൽ പ്രണയത്തിലാണ് എന്നാണ് ജിയോ ഇറാനി വെളിപ്പെടുത്തുന്നത്. ആദ്യം വെറും പരിചയം മാത്രമായിരുന്നു ഉള്ളത് എങ്കിലും പിന്നീട് സംസാരിച്ചപ്പോൾ ഒരുപാട് കാര്യങ്ങളിൽ സമാനമായ രീതിയിൽ ചിന്തിക്കുന്ന ആളുകളാണ് തങ്ങളെന്ന് മനസ്സിലാക്കി എന്നും അതിനു ശേഷമാണ് പ്രണയത്തിൽ ആകുവാൻ തീരുമാനിച്ചത് എന്നും ജിയ ഇറാനി പറയുന്നു. തങ്ങൾ തമ്മിൽ പ്രണയത്തിലാണ് എന്ന കാര്യം കൊച്ചിയിൽ ഒരുപാട് സുഹൃത്തുക്കൾക്ക് അറിയാം. അതുകൊണ്ടുതന്നെ റമസാനുമായി പറയപ്പെടുന്ന കാര്യങ്ങളിൽ തനിക്ക് ഒരു വിഷമവുമില്ല എന്നും ജിയാ പറയുന്നു. അത് പരിപാടിയുടെ ഭാഗമായി മാത്രം വരുന്ന റൂമറുകൾ ആണ്. തങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി പണയത്തിലാണ് എങ്കിലും അടുത്തിടെ മാത്രമാണ് ഇത് ഔദ്യോഗികമായി വെളിപ്പെടുത്തിയത് എന്നും, അതിനു വ്യക്തമായ കാരണമുണ്ടായിരുന്നു എന്നും ജിയാ പറയുന്നു.
താൻ മറ്റൊരു വിവാഹം കഴിച്ച വ്യക്തിയായിരുന്നു. അതിൽ തനിക്ക് ഒരു കുട്ടിയുമുണ്ട്. വർഷങ്ങളായി താനും ഭാര്യയും പിരിഞ്ഞു താമസിക്കുകയായിരുന്നു. എന്നാൽ തങ്ങൾ ഔദ്യോഗികമായി ഡിവോസ് ചെയ്തവർ ആയിരുന്നില്ല. ഈ സമയത്ത് തന്നെ ആയിരുന്നു ഋതുവും ആയിട്ടുള്ള തൻറെ ബന്ധം. എന്നാൽ ഋതു ബിഗ്ബോസിൽ പങ്കെടുക്കാൻ പോയതിനു ശേഷമാണ് ഔദ്യോഗികമായി താൻ വിവാഹമോചിതനായത്. അതുകൊണ്ടാണ് ഈ അവസരത്തിൽ തന്നെ ഋതുവും താനുമായുള്ള ബന്ധം വെളിപ്പെടുത്താൻ തീരുമാനിച്ചത് എന്നും ജിയ പറയുന്നു.
ഋതുവും താനും ചേർന്ന് ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. അവളുടെ ഒരുപാട് ചിത്രങ്ങൾ തൻറെ കയ്യിൽ ഉണ്ട് എന്നും ജിയാ പറയുന്നു. താൻ ഇത്രയും കാലം നിയമപരമായി ഡിവോഴ്സ്ഡ് ആകാത്തത് കൊണ്ട് മാത്രമായിരുന്നു ഈ വിവരം വെളിപ്പെടുത്താതിരുന്നത്. എന്നാൽ ഇപ്പോൾ ഇതാണ് ശരിയായ സമയം എന്നും ലോകത്തോട് ഇപ്പോഴാണ് ഈ കാര്യം വെളിപ്പെടുത്താൻ തോന്നിയത് എന്നും ജിയ കൂട്ടിച്ചേർക്കുന്നു.