ബിഗ്ബോസ് സീസൺ 6ലെ വളരെ ശക്തനായ മത്സരാർഥി ആണ് സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ കൂടിയായ ജിന്റോ.ഇപ്പോഴിതാ ജിന്റോ തന്റെ ജീവിത കഥ തന്നെ മറ്റ് മത്സരാർത്ഥികളോടായി പങ്കുവെക്കുന്നതിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ബിഗ് ബോസ്. എല്ലാ സീസണിലും മത്സരാർത്ഥികൾക്ക് ജീവിത കഥ പറയാനുള്ള അവസരം ബിഗ് ബോസ് നൽകാറുണ്ട്. ഇത്തവണ ജീവിത കഥ പറയാനുള്ള അവസരം ആദ്യം ലഭിച്ചത് ജിന്റോയ്ക്കാണെന്ന് മാത്രം.ചിലവിന് പണം കണ്ടെത്താൻ ഛർദ്ദി വരെ താൻ കോരിയിട്ടുണ്ടെന്നാണ് ജിന്റോ പറയുന്നത്. അമ്മയുടെ അസുഖത്തെ കുറിച്ചും ജിന്റോ പറയുന്നതായി പ്രമോയിൽ കാണാം. ‘ആറാം ക്ലാസ് മുതൽ ഞാൻ ചിന്തിക്കുന്നത് എന്ത് ചെയ്യാൻ പറ്റുമെന്നാണ്. ആ സമയത്ത് ഛർദ്ദിൽ കോരിയിട്ടുണ്ടെങ്കിൽ പത്ത് രൂപ കിട്ടും. അതുകൊണ്ട് തന്നെ ഒരു പത്ത് പേര് ഛർദ്ദിക്കണേയെന്ന് ഞാൻ ആ സമയത്ത് പ്രാർത്ഥിച്ചിട്ടുണ്ട്. അമ്മയുടെ ലെൻസിന് കംപ്ലേന്റാണ്.’ഡോക്ടർമാർ എന്നോട് പറഞ്ഞത് ചികിത്സിക്കേണ്ട പെട്ടന്ന് മരിച്ചോളുമെന്നാണ്’,
അതെ സമയം കഴിഞ്ഞ ദിവസം നല്ല ചായ കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ജിന്റോ പ്രശ്നമുണ്ടാക്കിയത് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. അതിന്റെ പേരിൽ നിരവധി ട്രോളുകളും ജിന്റോയ്ക്ക് ലഭിക്കുന്നുണ്ട്. അതേസമയം മത്സരാർത്ഥികളുടെ ജീവിതാനുഭവം കേൾക്കാൻ താൽപര്യമില്ലെന്നാണ് പുതിയ പ്രമോ പുറത്ത് വന്നതോടെ ഒരു വിഭാഗം ആരാധകർ കുറിക്കുന്നത്.അതിൽ ചില കമന്റ് ഇങ്ങനെയാണ്,ഈ ജീവിതകഥ പറച്ചിൽ മാറ്റി പിടിക്കാമായിരുന്നു, ആരെക്കെ ഇനി ജീവിത കഥ പറഞ്ഞാലും അനിയൻ മിഥുന്റെ കഥയുടെ തട്ട്താണ് തന്നെയിരിക്കും. ആരുടെയും സ്റ്റോറി വിശ്വസിക്കരുതെന്ന് മിഥുൻ പഠിപ്പിച്ചു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.