ബിഗ്ബോസിന് അകത്തും പുറത്തും വലിയ ചർച്ച ആവുന്നത് ജാസ്മിൻ ജാഫർ ആണ്.മറ്റൊന്ന് ഹൗസിൽ കയറിയശേഷം ഏറ്റവും കൂടുതൽ വീട്ടുകാരും പ്രേക്ഷകരും ചർച്ച ചെയ്തിട്ടുള്ള ഒന്നാണ് ജാസ്മിൻ ജാഫറിന്റെ വ്യക്തിശുചിത്വമില്ലായ്മ. രണ്ട് ദിവസം കൂടുമ്പോൾ മാത്രമെ കുളിക്കാറുള്ളുവെന്നതും ചായ തയ്യാറാക്കുന്നതിനിടെ ചായയിലേക്ക് തുമ്മിയതുമെല്ലാം വലിയ രീതിയിൽ ചർച്ചയായിരുന്നു.പൊതുവെ ടിഷ്യു പേപ്പർ ഉപയോഗിച്ചശേഷം കൃത്യമായി വേസ്റ്റ് ബിന്നിൽ ഇടാതെ പരിസരങ്ങളിൽ ഉപേക്ഷിക്കുകയാണ് ജാസ്മിൻ ചെയ്യാറുള്ളത്. ബാത്ത് റൂമിലെ വാഷിങ് ബെയ്സൺ ഏരിയയിൽ വെച്ച് പലപ്പോഴായി ജാസ്മിൻ ഉപയോഗിച്ച ടിഷ്യു പേപ്പറുകൾ മറ്റ് മത്സരാർത്ഥികൾ കണ്ടെത്തുകയും ഇനി ഇത് ആവർത്തിക്കരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ജാസ്മിൻ ഇതൊന്നും തിരുത്താൻ തയ്യാറായിട്ടില്ല.
മറ്റൊന്ന് ശ്രീതുവാണ് ഇന്ന് ജാസ്മിൻ ഉപയോഗിച്ച് ഉപേക്ഷിച്ച ടിഷ്യു പേപ്പറുകൾ റൂമിൽ വിതറി കിടക്കുന്നത് ജിന്റോയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേ കുറിച്ച് ജിന്റോ ജാസ്മിനോട് ചോദിച്ചപ്പോൾ തന്റെ ടിഷ്യു പേപ്പറുകളല്ലെന്നാണ് ജാസ്മിൻ പറഞ്ഞത്. ഇതോടെ രോഷം പൂണ്ട ജിന്റോ ജാസ്മിനെ ട്രിഗർ ചെയ്യാൻ തുടങ്ങി. ജാസ്മിൻ ബാത്ത് റൂമിൽ ചെരുപ്പിടാതെ പോകുന്ന വിഷയമാണ് ജിന്റോ ആദ്യം എടുത്തിട്ടത്. പൊതുവെ ഹൗസിലും ബാത്ത് റൂമിലും ജാസ്മിൻ ചെരുപ്പ് ഉപയോഗിക്കാറില്ല.അതേ കാലുകൾ ഹൗളിലെ കൗച്ചിലും ബെഡ്ഡിലുമെല്ലാം കയറ്റി വെച്ച് ജാസ്മിൻ ഇരിക്കാറുമുണ്ട്. ബാത്ത് റൂമിൽ ചെരുപ്പിടാതെ കയറി തിരികെ വന്ന് സോഫയിൽ കാൽ മടക്കിവെച്ചിരിക്കുന്ന ജാസ്മിനെ കണ്ടതോടെ ജിന്റോയുടെ രോഷം കൂടി. കാൽ താഴ്ത്തിവെക്കാൻ ജിന്റോ പല ആവർത്തി ആവശ്യപ്പെട്ടെങ്കിലും ജാസ്മിൻ അനുസരിച്ചില്ല.ഗബ്രിയും ജാസ്മിനും നോറയും മാത്രമാണ് ഹൗസിൽ ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്ന മൂന്നുപേർ. ഹൗസിൽ ഒട്ടും വൃത്തിയില്ലാത്തത് ജാസ്മിനാണ്. ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ വന്നാലെങ്കിലും അൽപം വൃത്തിയിൽ നടന്നുകൂടെ. ഒരു മനുഷ്യന് പ്രധാനമായും വേണ്ട കാര്യമാണ് വ്യക്തി ശുചിത്വം.