രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ആളെ കൂട്ടലല്ല സമസ്തയുടെ പണിയെന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങല്. കമ്മ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ല. സമസ്തയുടെ നിലപാട് പറയുന്നത് പ്രസിഡന്റും സെക്രട്ടറിയുമാണ്. സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയക്കാര്‍ക്കും ബുദ്ധിമുട്ടില്ലാതെ സമസ്ത തുടരുന്ന നിലപാടാണ് താന്‍ വ്യക്തമാക്കിയതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പ്രമേയവുമായി ബന്ധപ്പെട്ട തന്റെ നിലപാട് പിന്നീട് പറയാം. രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ആളെയുണ്ടാക്കലല്ല സമസ്തയുടെ പണി. ആത്മീയത ഉണ്ടാക്കലാണ് ലക്ഷ്യം. അതിലൂന്നിയുള്ള പ്രവര്‍ത്തനമാണ് സമസ്ത നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും രാഷ്ട്രീയം പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കേണ്ടതില്ലെന്നതാണ് സമസ്തയുടെ കാഴ്ചപ്പാട്. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും അത് സ്വാഭാവികമാണെന്നും പറഞ്ഞ മുത്തുക്കോയ തങ്ങള്‍ രാഷ്ട്രീയവും അതേപോലെ തന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു.