മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജയസൂര്യ. ചെറിയ വേഷങ്ങളിലൂടെ ആണ് താരം ഉയർന്നുവരുന്നത്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു അടയാളം ഉണ്ടാക്കിയെടുത്ത താരം കൂടിയാണ് ഇദ്ദേഹം. അഭിനയപ്രാധാന്യമുള്ള സിനിമകളാണ് താരം ചെയ്യുന്നതിൽ കൂടുതലും. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിട്ടാണ് ഇന്ന് ജയസൂര്യയെ കാണുന്നത്. എന്തായാലും താരത്തിൻറെ അഭിനയ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയ ഒരു സിനിമ ഇതുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും സാമൂഹിക-സാംസ്കാരിക വിഷയങ്ങളിലും താരം പ്രതികരിക്കാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ നടത്തിയ ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. കുറച്ച് ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. വാഗമണ്ണിൽ നിന്നും എടുത്ത ചിത്രങ്ങളാണ് ഇതെല്ലാം തന്നെ.
പ്രായമായ ഒരു അമ്മയുടെ ഒപ്പം ആണ് താരം ചിത്രങ്ങൾ എടുത്തത്. അമ്മ താരത്തിന് ഭക്ഷണം വിളമ്പി കൊടുക്കുന്നത് ചിത്രത്തിൽ കാണാം. ഇതിന് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ് ഏറ്റവും ശ്രദ്ധേയം. “ഇത് ഇവിടുത്തെ കൊച്ചിന് സ്കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ, കുറച്ച് മോനും കഴിച്ചോ” – എന്നാണ് ജയസൂര്യ ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
ഈ അമ്മ താരത്തിനോട് പറഞ്ഞ വാക്കുകളാണ് ചിത്രത്തിന് അടിക്കുറിപ്പ് ആയി താരം നൽകിയിട്ടുള്ളത്. വളരെ മികച്ച കമൻറുകൾ ആണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം ധാരാളമാളുകൾ ചിത്രം ലൈക്ക് ചെയ്തു കഴിഞ്ഞു. സണ്ണി എന്ന ചിത്രമാണ് താരത്തിൻ്റെത് ആയി അവസാനമായി പുറത്തിറങ്ങിയത്. ഈശോ എന്ന ചിത്രമാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്. നാദിർഷ ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്.