ഷാരൂഖ് ഖാന് നായകനാവുന്ന പുതിയ ചിത്രമാണ് ‘ജവാന്’. തമിഴ് സംവിധായകന് ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. നയന്‍സിന്റെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ്.
ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്ജ്ജുന് എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ചിത്രത്തിലെ അതിഥി വേഷം അല്ലു അര്ജുന് നിരസിച്ചു എന്ന വാര്‍ത്ത എത്തിയിരുന്നു.
ഈ വാര്‍ത്ത സിനിമ പ്രേമികള്‍ക്കിടയില്‍ ശ്രദ്ദ നേടിയിരുന്നു. അല്ലു അര്ജ്ജുന് വേഷം നിരസിച്ചതോടെ മറ്റൊരു സൂപ്പര്‍ താരത്തിനെ സിനിമയിലേക്ക് കൊണ്ടു വരാനുള്ള ശ്രമത്തിലായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
അല്ലു വേഷം നിരസിച്ച സാഹചര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ രാം ചരണിനെ കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.
രാം ചരണ്‍ ഇപ്പോള്‍ ഓസ്കാര്‍ ചടങ്ങിന് മുന്നോടിയായി ‘ആര്‍ആര്‍ആറി’ന്റെ പ്രൊമോഷനായി യുഎസിലാണ്. തിരിച്ചെത്തിയ ശേഷമായിരിക്കും നടന് കഥാപാത്രത്തിന് സമ്മതം മൂളുമോ ഇല്ലയോ എന്നതില്‍ വ്യക്തത വരുന്നത്.
കഥയില്‍ അതീവ പ്രാധാന്യമുള്ള 10 മുതല്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വേഷമായിരിക്കും നടന് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന് ഇരട്ടവേഷത്തിലാകും എത്തുക.
നയന്‍താരയ്ക്ക് പുറമെ ദീപിക പദുക്കൊണും നായികയാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. വിജയ് സേതുപതി, പ്രിയമണി, യോഗി ബാബു തുടങ്ങിയവരും സുപ്രധാന റോളുകളില്‍ ഉണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം.
ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…
അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…