Film News

വിജയ്ക്കും ഈ ഉത്തരവാദിത്വമുണ്ട്; ലോകേഷ് ചിത്രം ലിയോയ്ക്ക് നേരെ വിമര്‍ശനവുമായി സംവിധായകന്‍-സംഭവമിങ്ങനെ

തമിഴ് സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. മാസ്റ്ററിന് ശേഷം വിജയ്-ലോകേഷ് കനകരാജ് ഒന്നിക്കുന്ന ചിത്രമെന്ന നിലയ്ക്കും വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന സിനിമ എന്ന നിലയ്ക്കും വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്.

- Advertisement -

സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രത്തിന് കുറച്ച് നാള്‍ മുന്‍പ് പേരിട്ടിരുന്നു. ലിയോ എന്നായിരുന്നു ചിത്രത്തിന് പേരിട്ടത്. ചിത്രത്തിന്റെ പേര് ചിലര്‍ക്ക് ഇഷ്ടപ്പെടുകയും ചിലര്‍ക്ക് ഇഷ്ടപ്പെടാതിരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിത ചിത്രത്തിന്റെ പേരില്‍ വിജയ്ക്ക് എതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നാം തമിഴര്‍ കക്ഷി നേതാവുമായ സീമന്‍.
വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലിയോ’യുടെ ടൈറ്റില്‍ മാറ്റണമെന്നാണ് സീമന്‍ ആവശ്യപ്പെടുന്നത്.

മാതൃഭാഷയെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഈ ഉത്തരവാദിത്വം വിജയ്ക്കും ഉണ്ടെന്നും സീമന്‍ പറഞ്ഞു. തമ്പി, വാഴ്ത്തുകള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് സീമന്‍.

നമ്മുടെ മാതൃഭാഷ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. സഹോദരന്‍ വിജയ്ക്കും ഈ ഉത്തരവാദിത്വമുണ്ട്. സിനിമകള്‍ക്ക് തമിഴ് പേരുകള്‍ മാത്രം ഉപയോഗിച്ചിരുന്ന സമയമുണ്ടായിരുന്നു.

ഇപ്പോഴത് ഇംഗ്ലീഷിലേയ്ക്ക് മാറുകയാണ്. ബിഗില്‍ പോലുള്ള പോലുള്ള ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഉപയോഗിക്കുന്നു. ഇത് മാറണം, സീമന്‍ പറഞ്ഞു. സംവിധായകന്റെ വാക്കുകള്‍ തമിഴ് ഭാഷ സ്‌നേഹികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നുണ്ട്.

അതേസമയം വന്‍ താരനിരയുമായിട്ടാണ് ദളപതി ചിത്രം എത്തുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

Abin Sunny

Recent Posts

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

50 mins ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

2 hours ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

2 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

5 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

6 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

18 hours ago