മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജാസ്മിന് ജാഫര്‍.ചുരങ്ങിയ സമയം കൊണ്ട് പ്രേക്ഷക പ്രീതി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.താരത്തിന്റെ വിവാഹ നിശ്ചയം ഈയടുത്തായിരുന്നു നടന്നത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയതായിരുന്നു ജാസ്മിന്റെ വിവാഹ നിശ്ചയം. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് തങ്ങള്‍ പിരിഞ്ഞതായി പോയ വാരം ജാസമിന് അറിയിക്കുകയാണ്.ഈ സാഹചര്യത്തിലാണ് ജാസ്മിന് പങ്കുവച്ച പുതിയ വീഡിയോയും ചര്‍ച്ചയാവുന്നത്. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെയാണ് ജാസ്മിന് രംഗത്ത് വന്നിരിക്കുന്നത്. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വിമര്ശിക്കുന്നതിനെയാണ് ജാസ്മിന് വീഡിയോയിലൂടെ നേരിടുന്നത്. ഞാനും മനുഷ്യനാണ്, ഇതിന്റെ പേരില്‍ ഉണ്ടാവുന്നതെല്ലാം അനുഭവിക്കാന്‍ തയ്യാറാണ് എന്ന ക്യാപ്ഷനോടെയാണ് ജാസ്മിന് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
താരം പറയുന്ന കാര്യങ്ങൾ ഇതാണ്,പറയണ്ടാ പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷെ ഞാന്‍ ബഹുമാനിക്കുന്നവരില്‍ നിന്നു പോലും മോശം അനുഭവുണ്ടാകുമ്പോള് പറയാതിരുന്നാല്‍ അത് ഞാന്‍ എന്നോട് കാണിക്കുന്ന തെറ്റാകും. കഴിഞ്ഞ രണ്ടാഴ്ചയായി മാനസികമായി തകര്‍ന്നിരിക്കുകയാണ്. എന്റെ വിവാഹ നിശ്ചയം ബ്രേക്ക് ആയത് നിങ്ങള്‍ക്കറിയാം. കുടുംബക്കാരേയും നാട്ടുകാരേയും സൈബര്‍ ബുള്ളിയിങ്ങുമൊക്കെ സഹിക്കണം. പെണ്‍കുട്ടിയെന്ന നിലയില്‍ അതിത്തിരി ടാസ്കാണ്. പരമാവധി എന്‍ഗേജ്ഡ് ആയിരിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെ ചെറുതായൊന്ന് തല പൊക്കി വരുമ്പോഴേക്കും വീണ്ടും അടിച്ചിടാന്‍ നോക്കുകയാണെന്നാണ് ജാസ്മിന് പറയുന്നത്.
രണ്ട് ദിവസം മുമ്പ് ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ ജാസ്മിന് സ്വന്തം മുഖത്ത് പുട്ടിയിട്ടിട്ട് കറുപ്പിനെ പൊക്കിപ്പിടിക്കുന്നുവെന്ന് ഒരു വീഡിയോ കണ്ടു. വളരെ ടോക്സിക്കായൊരു പേജാണ്. സ്ത്രീകളേയും ട്രാന്‍സ് വ്യക്തികളേയും മോശമായി ചിത്രീകരിക്കുന്ന പേജാണ്. അവന് ആ വീഡിയോ എനിക്ക് അയച്ചു തന്നു. ഞാനതിന് തലയില്‍ തലച്ചോറിന് പകരം ഷിറ്റുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞു. എനിക്കതില്‍ കുറ്റബോധമില്ല. ഒരു മില്യണ്‍ ആളുകള്‍ ആ വീഡിയോ കണ്ടെന്ന് അവന് പിന്നേയും മെസേജ് അയച്ചുവെങ്കിലും ഞാനത് വെറുതെ വിട്ടു. വിവരമില്ലാത്തവര്‍ പലതും പറയുമെന്നാണ് താരം പറയുന്നത്.ഞാന്‍ ഉടനെ തന്നെ അദ്ദേഹത്തെ വിളിച്ചു. ഞാന്‍ ഉദ്ദേശിച്ചത് കറുപ്പ് എന്നതല്ലെന്നും കൈ മുട്ടിലെ പിഗ്മെന്റാണെന്നും വിശദീകരിച്ചു. ഞാന്‍ ഫുള്‍ വീഡിയോ കണ്ടിട്ടില്ലെന്നും ക്ലിപ്പ് മാത്രമാണ് കണ്ടതെന്നുമായിരുന്നു മറുപടി. മോശമായിപ്പോയെന്ന് പറഞ്ഞപ്പോള്‍ എന്നാ പോയി സ്ട്രൈക്ക് കൊടുക്കുവെന്നായിരുന്നു മറുപടി. ആ പ്രതികരണം എന്നെ വേദനിപ്പിച്ചു. ദേഷ്യവും സങ്കടവുമുണ്ട്. ഞാന്‍ കറുപ്പ് മോശമാണെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ സംസാരിച്ചതത്രയും സ്കിന്‍ കെയറിനെക്കുറിച്ചാണെന്നും ജാസ്മിന് വീഡിയോയിൽ പറയുന്നുണ്ട്.സ്കിന്‍ എങ്ങനെയൊക്കെ കെയര്‍ ചെയ്യാമെന്നാണ് എന്റെ ചാനലിലൂടെ ഞാന്‍ പറയുന്നത്. ഞാനും അധികം മേക്കപ്പ് ഇടാറില്ല. മുട്ടിലെ പിഗ്മെന്റ് എനിക്ക് വൃത്തികേടായി തോന്നിയത് കൊണ്ട് മാത്രമാണ്. ആളുകള്‍ കരുതുന്നത് മേക്കപ്പിടുന്നത് വെളുത്തിട്ട് പാറാനാണെന്നാണ്. പക്ഷെ അങ്ങനെയല്ല. അറിയണമെങ്കില്‍ പരിശോധിച്ച് നോക്കാം. ആ ട്രോള്‍ കണ്ട് ഞാന്‍ കരഞ്ഞു പോയി. ഒന്നിന് പുറകെ ഒന്നായിട്ട് ഇട്ട് താങ്ങുമ്പോള്‍, മനുഷ്യനല്ലേ വിഷമവും ദേഷ്യവുമൊക്കെ വരില്ലേ? എന്നാണ് താരം പറയുന്നത്.