സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജാസ്മിൻ ജാസഫർ. മികച്ച ഗെയിമർ ആണ് ജാസ്മിൻ എങ്കിലും ഗബ്രിയുമായുള്ള അടുപ്പം വളരെ മോശം രീതിയിൽ ആണ് ബാധിച്ചിരിക്കുന്നത്. ഇന്നിതാ ജാസ്മിന്റെ വാപ്പ ആശുപത്രിയിൽ ആണെന്ന് അറിയിച്ചിരിക്കുകയാണ് ബിഗ് ബോസ്. കൺഫെഷൻ റൂമിൽ വിളിച്ച ജാസ്മിനോട് എങ്ങനെയുണ്ട് വീട് എന്നാണ് ബിഗ് ബോസ് ചോദിച്ചത്. കുഴപ്പമില്ലാതെ പോകുന്നു എന്ന് പറയുന്നുണ്ട് ജാസ്മിൻ. ഒറ്റയ്ക്ക് കളിക്കാൻ വേണ്ടിയല്ലേ വന്നത് എന്നും ചോദിക്കുന്നുണ്ട് ബിഗ് ബോസ്. ഒറ്റക്കാണ് ബിഗ് ബോസ് കളിക്കുന്നത്. പിന്നെ നമുക്ക് ഒരാളടുത്ത് ഒരിത് കാണുമല്ലോ എന്നും ജാസ്മിൻ പറയുന്നു. ശേഷമാണ് ജാസ്മിന്റെ വാപ്പ ആശുപത്രിയിൽ ആണ്. സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് അറിയിക്കുന്നത്.
ശേഷം കൺഫെഷൻ റൂമിൽ നിന്നും തിരികെ എത്തിയ ജാസ്മിൻ വളരെ സൈലന്റ് ആയാണ് കാണപ്പെട്ടത്. “വാപ്പച്ചിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തേക്കുവാ. വെള്ളിയാഴ്ച ഒപ്പറേഷനാണ്. ബ്ലോക്കിന്റെ പ്രശ്നം ഉണ്ടായിരുന്നു. അതാണ് സംസാരിച്ചത്” എന്ന് ജാസ്മിൻ മറ്റുള്ളവരോട് പറയുന്നുണ്ട്. ഒപ്പം നിന്ന മറ്റുള്ളവർ പോയപ്പോൾ ഗബ്രിയോട് ഇരിക്കാൻ പറയുന്നുണ്ട് ജാസ്മിൻ. എന്തൊക്കെയോ ടെൻഷൻ കൊണ്ട് ആകെ മൂഡ് ഔട്ട് ആയിരുന്നു ജാസ്മിൻ. എന്തുപറ്റിയെന്ന് ഗബ്രി ചോദിക്കുന്നുണ്ടെങ്കിലും ഒന്നും മിണ്ടിയില്ല.
“ഗബ്രി അത്തയ്ക്ക് ഇപ്പോ ഒരു ഒപ്പറേഷൻ എന്ന് പറയുമ്പോൾ, പെട്ടെന്ന് എന്തോ പറ്റിയിട്ടാണ്. എനിക്ക് അറിയാൻ പാടില്ല. ഇതിനകത്ത് നടന്ന കാര്യങ്ങൾ കണ്ടിട്ടാണ് ഇതെന്ന് എനിക്ക് തോന്നുന്നു”വെന്ന് ജാസ്മിൻ പയുന്നുണ്ട്. ശേഷം പൊട്ടി പൊട്ടി കരയുന്നുമുണ്ട് ജാസ്മിൻ. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. എനിക്ക് ഇവിടെന്ന് പോകണമെന്നും പറയുന്നുണ്ട.