ബിഗ്ബോസിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗബ്രിയും ജാസ്മിനും ജാൻമണിയും തമ്മിൽ ഇടയ്ക്കിടെ വഴക്കുകളും തർക്കങ്ങളുമുണ്ടാകുന്നുണ്ട്. അത്തരത്തിൽ ഇന്നും ഇരുവരും തമ്മിൽ ശക്തമായൊരു വഴക്ക് നടന്നു. മോണിങ് ടാസ്ക്ക് മുതൽ പുകഞ്ഞ് തുടങ്ങിയ വഴക്ക് കുറച്ച് സമയം പിന്നിട്ടപ്പോഴേക്കും വലിയ വഴക്കായി മാറുകയായിരുന്നു.മോണിങ് ടാസ്ക്കിന്റെ ഭാഗമായി സംസാരിക്കവെ വീട്ടിലെ ഫേക്ക് മത്സരാർത്ഥി ജാൻമണിയാണെന്നാണ് ഗബ്രി പറഞ്ഞത്. അതോടെ ജാൻമണി റിയാക്ട് ചെയ്തു. അതിനിടയിൽ ഗബ്രിയുമായി തനിക്കുണ്ടായ പല വിഷയങ്ങളും ജാൻമണി മറ്റുള്ളവരുടെ മുമ്പിൽ എടുത്തിട്ടു. അതിൽ പ്രധാനമായും ജാൻമണി ഉന്നയിച്ച വിഷയം ഗബ്രി അവന്റെ അടിവസ്ഥ്രം കഴുകാൻ തന്നോട് ആവശ്യപ്പെട്ടുവെന്നതാണ്.
അതേസമയം വിഷയം ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. മാത്രമല്ല താൻ ട്രാൻസ്ജെന്റർ ആയതുകൊണ്ടാണോ ഇത്തരത്തിലുള്ള കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നതെന്നും ജാൻമണി ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് സീസൺ അഞ്ചിൽ ട്രാൻസ്ജെന്റർ വിഭാഗത്തിൽ മത്സരിച്ച നാദിറ മെഹ്റിൻ എത്തി.സ്വന്തം യുട്യൂബ് ചാനലിലാണ് ഗബ്രി-ജാൻമണി വിഷയത്തിൽ നാദിറ തന്റെ അഭിപ്രായം പറഞ്ഞത്. ‘ഗബ്രി തന്റെ അടിവസ്ത്രം കഴുകാൻ ആവിശ്യപ്പെട്ടുവെന്ന് ജാൻമണി പറയുന്നത് കേൾക്കാൻ ഇടയായി. ഗബ്രി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു തരത്തിലും ഉൾക്കൊള്ളാൻ സാധിക്കില്ല.”മാത്രമല്ല വളരെ പേഴ്സണലായ വസ്ത്രങ്ങൾ അവനവൻ തന്നെ കഴുകണമെന്നുള്ളത് നമ്മൾ കുട്ടിക്കാലം മുതൽ പഠിക്കുന്നതാണ്. അങ്ങനെ ഗബ്രി ജാൻമണിയെ കൊണ്ട് കഴികുച്ചിട്ടുണ്ടെങ്കിൽ അത് വളരെ മോശമായിപ്പോയി. മാത്രമല്ല ഇത് നിരവധി ജനങ്ങൾ കാണുന്ന പരിപാടിയാണ്. ഈ വിഷയം കൃത്യമായി ജാൻമണി ക്യാമറ നോക്കി പറഞ്ഞതിനാലാണ് ജാൻമണിയെ വിശ്വസിക്കുന്നത്.’