Film News

പിറ്റേന്നു കുറേ നേരം ക്യാമ്പസില്‍ പോയി ഇരുന്നു അപ്പോഴാണ് ആ സിനിമ നമ്മുടെയൊക്കെ ജീവിതം തന്നെ ആയിരുന്നെന്ന് മനസിലായത്; ചിത്രം ക്ലാസ്‌മേറ്റ്‌സിനെക്കുറിച്ച് ആരാധകര്‍

കോളേജ് കാലഘട്ടത്തിലുള്ള ജീവിതം തുറന്നുകാണിച്ചു ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. 2006 പുറത്തിറങ്ങിയ ചിത്രം ഇരുകൈയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. ക്യാമ്പസിലെ സൗഹൃദവും പ്രണയവും രാഷ്ട്രീയവുമെല്ലാം അതേപടി പകര്‍ത്താന്‍ സംവിധായകന്‍ ലാല്‍ ജോസിന് കഴിഞ്ഞിട്ടുണ്ട് . എന്നും നല്ല നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനായിരുന്നു ലാല്‍ജോസ്. താരത്തിന്റെ ക്ലാസ്‌മേറ്റ്‌സും അത്തരത്തിലുള്ള ഒരു ചിത്രമായിരുന്നു. പൃഥ്വിരാജ് ജയസൂര്യ ഇന്ദ്രജിത്ത് കാവ്യമാധവന്‍ രാധിക നരേന്‍ തുടങ്ങിയ താരങ്ങളെല്ലാം സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമ റിലീസ് ആയിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

- Advertisement -

സിനിമയുടെ വാര്‍ഷിക ദിനത്തില്‍ ഇതുപോലുള്ള ക്യാംപസ് ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നതിനെ കുറിച്ച് പറയുകയാണ് ആരാധകര്‍.

‘ക്ലാസ്സ്മേറ്റ് സിനിമ ഇറങ്ങിയിട്ട് 15 വര്‍ഷം. സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ശ്വാസം മുട്ടുന്ന അനുഭവമാണ്. എന്തൊരു സിനിമയാണത്. ക്യാമ്പസ് ജീവിതത്തെ ഇത്രയും മനോഹരമായി കാണിച്ച വേറൊരു സിനിമ കണ്ടിട്ടില്ല. ഡിഗ്രി സെക്കന്‍ഡ് ഇയറിനു പഠിക്കുമ്പോള്‍ ആയിരുന്നു റിലീസ്. അപ്പോള്‍ ജസ്റ്റ് കോഴ്‌സ് കഴിഞ്ഞ സീനിയേഴ്‌സിന്റെ കൂടെ പോയാണ് സിനിമ കണ്ടത്.

കോഴ്‌സ് കഴിഞ്ഞ യൂണിയന്‍ നേതാക്കളും സഖാക്കളും സിനിമ കഴിഞ്ഞപ്പോള്‍ ആകെ ഒരുമാതിരി അവസ്ഥയില്‍ ആയി പോയിരുന്നു. അന്ന് പഠിക്കുന്ന സമയം ആയിരുന്നത് കൊണ്ട് അവരുടെ ആ അവസ്ഥ മനസിലായില്ല. പക്ഷെ എന്റെ കോഴ്‌സ് കഴിഞ്ഞതിനു ശേഷം പിന്നീട് ചാനലില്‍ വന്നപ്പോള്‍ ഇരുന്നു കണ്ടു. ഹോ വല്ലാത്തൊരു അവസ്ഥ ആയിരുന്നു അത്. എന്തോ വല്ലത്തൊരു വീര്‍പ്പുമുട്ടല്‍ ആയി പോയി. പിറ്റേന്നു കുറേ നേരം ക്യാമ്പസില്‍ പോയി ഇരുന്നു അപ്പോഴാണ് ആ സിനിമ നമ്മുടെയൊക്കെ ജീവിതം തന്നെ ആയിരുന്നെന്ന് മനസിലായതെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

ഓണം സമയത്ത് റിലീസ് ആയ ക്ലാസ്‌മേറ്റ്‌സിന് എറണാകുളം കവിതയില്‍ മാറ്റിനിക്ക് ക്യൂ നിന്ന് ടിക്കറ്റ് കിട്ടിയില്ല. പിന്നെ മാസങ്ങള്‍ കഴിഞ്ഞ് ക്രിസ്മസ് സമയത്ത് തൃപ്പൂണിത്തുറയില്‍ ബി-ക്ലാസ് തീയ്യേറ്ററായ ശ്രീകലയില്‍ വന്നപ്പോള്‍ പോയി കണ്ടു. ഒരു പടം ഇത്രയും നാള്‍ തീയ്യേറ്ററുകളില്‍ ഓടുന്നത് ഈ കാലത്ത് നടക്കാത്ത സംഭവമാണ്. ബി-ക്ലാസ് തീയ്യേറ്ററുകളും ഇപ്പോള്‍ ഇല്ലെന്നുള്ള ഓര്‍മ്മകള്‍ മറ്റൊരു ആരാധകന്‍ സൂചിപ്പിച്ചു.

Anusha

Recent Posts

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

2 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

13 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

13 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

13 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

13 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

14 hours ago