Film News

നിശബ്ദനായത് പേടി കൊണ്ടല്ല; അമൃതയെ കുത്തിപ്പറഞ്ഞ് വീണ്ടും വീഡിയോ പങ്കുവെച്ച് ബാല

 

- Advertisement -

ഈ അടുത്താണ് നടന്‍ ബാല വിവാഹിതനായി എന്ന വാര്‍ത്ത പുറത്തുവന്നത്. അടുത്ത മാസം അഞ്ചിനാണ് വിവാഹമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് താരം ഒരു മാസം മുന്‍പേ വിവാഹിതനായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. തന്റെ അടുത്ത സുഹൃത്തും ഡോക്ടറുമായി എലിസബത്ത് ഉദയനെയാാണ് ബാല വിവാഹം കഴിച്ചത്. ഇവരുടെ ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു. ഇത്തവണത്തെ ഓണം എലിസബത്തിനും കുടുംബത്തിനുമൊപ്പം ആഘോഷിക്കുന്ന വീഡിയോയും ബാല ഷെയര്‍ ചെയ്തിരുന്നു.

ശ്രീശാന്ത് ആണ് ആദ്യമായി ബാലയുടെ രണ്ടാം ഭാര്യയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്. അതേസമയം ഏറെ നാളത്തെ സൗഹൃദത്തിന് ശേഷമാണ് ഇവര്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്. താന്‍ വിവാഹിതനാകാന്‍ പോകുന്നു എന്ന കാര്യം ആദ്യം ബാല തന്നെയാണ് പുറത്തുവിട്ടത്. എന്നാല്‍ അന്ന് വധുവിന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല, കേരളത്തില്‍ വെച്ച് വൈകാതെ തന്നെ വിവാഹം ഉണ്ടാവും എന്നാണ് താരം അറിയിച്ചിരുന്നത്. ഇതിനുപിന്നാലെ പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്തതി നെക്കുറിച്ചും ,അവിടെനിന്ന് അപകടം പറ്റിയതിനെക്കുറിച്ചെല്ലാം താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഒരു വീഡിയോ പങ്കുവെച്ചാണ് ബാല എത്തിയിരിക്കുന്നത്. താന്‍ കുറച്ച് നാളുകളായി വളരെയേറെ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയതെന്നാണ് ബാല വീഡിയോയിലൂടെ പറയുന്നത്. താന്‍ നിശബ്ദനായി ഇരിക്കുന്നതിന് കാരണം ആരെയും പേടിച്ചിട്ട് അല്ലെന്ന് ബാല പറയുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഈ കാര്യങ്ങള്‍ താരം പറഞ്ഞത്.

ബാല വീഡിയോയിലൂടെ പറഞ്ഞത് ഇങ്ങനെ ദൈവത്തിന് ഒരുപാട് നന്ദി, ഭീരുക്കള്‍ ഒരുപാട് അഭിനയിക്കും എന്നാല്‍ നിശബ്ദമായി ഇരിക്കുന്നവര്‍ പ്രവര്‍ത്തിയിലൂടെ ചെയ്തു കാണിക്കും. ഞാന്‍ നിശബ്ദനായി ഇരിക്കുന്നതിന് കാരണം പേടിച്ചിരിക്കുന്നു എന്നല്ല, ജീവിതത്തിലെ യഥാര്‍ത്ഥ യാത്ര എന്താണെന്ന് ഞാന്‍ അറിഞ്ഞു, കുറച്ചു നാളുകളായി ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോയിക്കൊണ്ടിരുന്നത്. നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും എന്നെ തടയാന്‍ ആര്‍ക്കുമാവില്ല ദൈവം എന്റെ കൂടെയുണ്ട് എന്നാണ് ബാല പറയുന്നത്.

അതേസമയം ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം കഴിച്ചിരുന്നത്. ഇവരുടെ പ്രണയവിവാഹമായിരുന്നു എന്നാല്‍ ആ ദാമ്പത്യജീവിതത്തിന് ആയുസ്സ് കുറവായിരുന്നു. വൈകാതെ തന്നെ ഇവര്‍ പിരിയുകയായിരുന്നു . ഇതിനു ശേഷം മകള്‍ അവന്തിക അമ്മയ്‌ക്കൊപ്പം ആയിരുന്നു , മകള്‍ക്കൊപ്പം ഉള്ള വീഡിയോ പങ്കുവെച്ച് ബാല എത്താറുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഓണം മകള്‍ക്കൊപ്പം ആയിരുന്നു ബാല ആഘോഷിച്ചിരുന്നത്. ഇതിന്റെ വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

 

Anusha

Share
Published by
Anusha

Recent Posts

കെജിഎഫ് സിനിമയിലെ നടിയെ നടുറോട്ടിൽ പരസ്യമായി കയ്യേറ്റം ചെയ്തു നാട്ടുകാർ, ആദ്യം നടിയെ പിന്തുണച്ചു എങ്കിലും കാര്യമറിഞ്ഞപ്പോൾ ഇവൾക്ക് ഇത്രയും കിട്ടിയാൽ പോരാ എന്ന നിലപാടിലേക്ക് പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് രവീണ ടണ്ഠൻ. ഇവരെ ഇപ്പോൾ നാട്ടുകാർ തെരുവിൽ കയ്യേറ്റം ചെയ്തിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവന്നു…

3 hours ago

ഹൗസിൽ പണപ്പെട്ടിക്കായി അടിയാണ്. ജാസ്മിൻ ചേച്ചി സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം സംസാരിക്കാൻ വരും;നന്ദന

കഴിഞ്ഞ ദിവസം ബിഗ്ബോസിൽ നിന്നും നന്ദന ആയിരുന്നു പുറത്ത് പോയത്.നന്ദന പുറത്തായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ സായ്, സിജോ, അഭിഷേക്…

8 hours ago

ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടില്ല.അവൻ പോയതോടെ ഞാന്‍ വീണു;ജാസ്മിൻ

എവിക്ഷന്‍ പ്രക്രിയക്ക് മുന്‍പ് ബിഗ് ബോസിലെ ഒരോ താരങ്ങളോടും കരിയർ ഗ്രാഫ് വരച്ച് അത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ നിർദേശിച്ചിരുന്നു. ഇതേ…

10 hours ago

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

21 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

21 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

21 hours ago