മലയാളത്തിന്റെ കംപ്ലീറ്റ് സ്റ്റാര്‍ മോഹന്‍ലാലിനെ നായകനായി നടന് ഇന്ദ്രജിത്ത് സുകുമാരന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നടന് തന്നെ. ഇന്ദ്രജിത്ത് തിരക്കഥ പൂര്‍ത്തിയാക്കി കഴിഞ്ഞു എന്നും മോഹന്‍ലാലുമായി ചര്‍ച്ച നടത്തി എന്നുമാണ് വാര്‍ത്ത.
സഹോദരന് പൃഥിരാജിന് പുറകേ സംവിധാന രംഗത്തേക്ക് ചേട്ടന് ഇന്ദ്രജിത്തും എത്തുന്നുവെന്ന വാര്‍ത്ത സിനിമ പ്രേമികളെ ആവേശം കൊള്ളിച്ചിരുന്നു. മോഹന്‍ലാല്‍ ആയിരിക്കും നായകന് എന്ന വാര്‍ത്ത എത്തിയതോടെ മോഹന്‍ലാല്‍ ആരാധകരും സന്തോഷത്തിലായിരുന്നു.
എന്നാല്‍ മോഹന്‍ലാല്‍ ആരാധകരെയും മലയാള സിനിമ പ്രേമികളെയും നിരാശയില്‍ ആക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത സത്യമല്ലെന്ന് പറയുകയാണ് ഇന്ദ്രജിത്ത്. ഒടിടി പ്ലേയോടായിരുന്നു നടന്റെ പ്രതികരണം.
അതേസമയം നിലവില്‍ ജീത്തു ജോസഫ് ചിത്രം ‘റാമില്‍’ ഒന്നിക്കുകയാണ് മോഹന്‍ലാലും ഇന്ദ്രജിത്തും. ‘തീര്‍പ്പ്’ ആയിരുന്നു ഇന്ദ്രജിത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
നിരവധി ചിത്രങ്ങള്‍ ഇന്ദ്രജിത്തിന്റെതായി പുറത്തിറങ്ങാനുണ്ട്. രാജീവ് രവി ചിത്രം ‘തുറമുഖം’, ‘അനുരാധ ക്രൈം നമ്പര്‍ 59/2019’, തമിഴ് ചിത്രം ‘മോഹന്‍ദാസ്’ എന്നിവ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്.