Education

അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു, എഞ്ചിനീയറിംഗ് എൻട്രൻസിൽ ഉയർന്ന റാങ്ക്, ചെറിയ കൈയബദ്ധം മൂലം പ്രവേശനം നഷ്ടപ്പെട്ടു

എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ 270 ആയിരുന്നു റാങ്ക്. ബോംബെ ഐഐടിയിൽ അഡ്മിഷൻ കരസ്ഥമാക്കി. എന്നാൽ ചെറിയൊരു കയ്യബദ്ധം കാരണം അഡ്മിഷൻ നഷ്ടപ്പെട്ടു. 18 വയസ്സുള്ള വിദ്യാർത്ഥിക്കാണ് ഇപ്പോൾ ഈ ദുരവസ്ഥ സംഭവിച്ചിരിക്കുന്നത്. അച്ഛനും അമ്മയും ഇല്ലാത്ത ഒരു വിദ്യാർഥി കൂടിയാണ് ഈ വ്യക്തി.

- Advertisement -

സിദ്ധാന്ത് ബാത്ര എന്ന വിദ്യാർഥിക്കാണ് ഇപ്പോൾ ഈ അവസ്ഥ വന്നിരിക്കുന്നത്. ഒക്ടോബർ 18ന് പ്രവേശനത്തിൻ്റെ ആദ്യഘട്ട നടപടികളെല്ലാം പൂർത്തിയാക്കിയത് ആയിരുന്നു. ഒക്ടോബർ 31നാണ് തെറ്റ് സംഭവിക്കുന്നത്. “തുടർ നടപടികളിൽ നിന്നും പിൻവാങ്ങുക” എന്ന ഓപ്ഷനിൽ അറിയാതെ ക്ലിക്ക് ചെയ്തു പോയി. തൻറെ അഡ്മിഷൻ എല്ലാം ശരിയായതു കൊണ്ട് ഇനി തുടർ നടപടികൾ ആവശ്യമില്ല എന്ന വിചാരത്തിൽ ആയിരുന്നു വിദ്യാർഥി ഇങ്ങനെ ചെയ്തത്.

നവംബർ 10നു വിദ്യാർഥികളുടെ ലിസ്റ്റ് വന്നപ്പോളാണ് തൻറെ പേരില്ല എന്നകാര്യം സിദ്ധാന്ത് ശ്രദ്ധിച്ചത്. 93 വിദ്യാർത്ഥികളാണ് ക്ലാസിൽ ഉള്ളത്. ഒമ്പത് ലക്ഷത്തി മുപ്പതിനായിരം വിദ്യാർത്ഥികളോട് മത്സരിച്ച ശേഷമാണ് സിദ്ധാന്ത് ഇവിടം വരെ എത്തിയത്. ഈ സീറ്റ് ആണ് അവസാന നിമിഷം കൈവിട്ടു പോയത്. ഇനിയിപ്പോൾ അടുത്ത വർഷം ഒന്നുകൂടി പരീക്ഷ എഴുതി പ്രവേശനം നേടേണ്ട അവസ്ഥയാണ് വിദ്യാർത്ഥിക്ക്.

ഈ വിഷയത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല എന്നാണ് ബോംബെ ഐഐടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിയമങ്ങൾ മറികടന്ന് ഒരു വ്യക്തിക്ക് അഡ്മിഷൻ നൽകുന്നത് തെറ്റായ ഒരു പ്രവണത സൃഷ്ടിക്കുമെന്നും ഇനിയും ഇതുപോലെയുള്ള ആളുകൾ വന്നാൽ സമാനമായ നടപടി സ്വീകരിക്കാൻ സാധിക്കാതെ വരുമെന്നും അധികൃതർ വ്യക്തമാക്കുന്നു. സിദ്ധാന്ത് മുത്തച്ഛൻറെ കൂടെയാണ് ഇപ്പോൾ താമസം. വിഷയത്തിൽ ഇടപെടുന്നതിന് വേണ്ടി സുപ്രീം കോ.ടതി.യെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സിദ്ധാന്ത്.

Athul

Recent Posts

ആ കാര്യം ഇന്നാണ് ചേച്ചി അറിയുന്നത് എന്നു പറഞ്ഞപ്പോൾ ഞാൻ ശ്രീനിയേട്ടനെ അത്ഭുതത്തോടെ നോക്കി, അപ്പോഴും ശ്രീനിയേട്ടൻ ഉറക്കി ചിരിച്ചു – ശ്രീനിവാസന്റെ ഭാര്യ അറിയാതിരുന്ന ആ രഹസ്യം വർഷങ്ങൾക്കുശേഷം അറിയിച്ചു ഭാഗ്യലക്ഷ്മി

അസുഖമായി വയ്യാതെ കിടക്കുന്ന ശ്രീനിവാസിനെയും കുടുംബത്തെയും സന്ദർശിച്ചിരിക്കുകയാണ് ഇപ്പോൾ നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ആയ ഭാഗ്യലക്ഷ്മി. കരിയറിന്റെ ആദ്യകാലം മുതൽ…

7 seconds ago

കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള തർക്കം – നിലപാട് പ്രഖ്യാപിച്ച് ജോയ് മാത്യു

ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തടക്കം. ബസ്…

16 mins ago

നാലാം വിവാഹ വാർഷികം ആഘോഷിച്ചു മലയാളത്തിന്റെ പ്രിയപ്പെട്ട നടനും ഭാര്യയും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചെമ്പൻ വിനോദ്. ഇദ്ദേഹം ഇപ്പോൾ ഇദ്ദേഹത്തിൻറെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഭാര്യ മറിയത്തിന്റെ…

36 mins ago

എന്റെ ​ഗബ്രൂട്ടന് കലിപ്പോ?. നിനക്ക് ടെൻഷനുണ്ടെങ്കിൽ എന്നോട് പറഞ്ഞോളൂ,പൊട്ടിക്കരഞ്ഞ് ജാസ്മിൻ.നാണം കെട്ട കണ്ടന്റെന്ന് ഗബ്രി

മലയാളി ബിഗ്ബോസ് ആരാധകർ എല്ലാവരും വലിയ രീതിയിൽ ചർച്ച ചെയ്യുന്നത് ജാസ്മിൻ ഗബ്രി വിഷയമാണ്.കഴിഞ്ഞ ദിവസം രാത്രി ബാത്ത് റൂം…

4 hours ago

53 കാരിയായ രേഖ ഗര്‍ഭിണിയായോ?ചിത്രങ്ങൾ വൈറൽ.വസ്തുത എന്താണ്?

മലയാളികൾക്ക് സുപരിചിതമായ താരമാണ് രേഖ.ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു താരം.1996 ലായിരുന്നു രേഖയുടെ വിവാഹം. ഹാരിസ് ആണ് രേഖയുടെ ഭര്‍ത്താവ്.…

4 hours ago