അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു, എഞ്ചിനീയറിംഗ് എൻട്രൻസിൽ ഉയർന്ന റാങ്ക്, ചെറിയ കൈയബദ്ധം മൂലം പ്രവേശനം നഷ്ടപ്പെട്ടു

എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ 270 ആയിരുന്നു റാങ്ക്. ബോംബെ ഐഐടിയിൽ അഡ്മിഷൻ കരസ്ഥമാക്കി. എന്നാൽ ചെറിയൊരു കയ്യബദ്ധം കാരണം അഡ്മിഷൻ നഷ്ടപ്പെട്ടു. 18 വയസ്സുള്ള വിദ്യാർത്ഥിക്കാണ് ഇപ്പോൾ ഈ ദുരവസ്ഥ സംഭവിച്ചിരിക്കുന്നത്. അച്ഛനും അമ്മയും ഇല്ലാത്ത ഒരു വിദ്യാർഥി കൂടിയാണ് ഈ വ്യക്തി.

സിദ്ധാന്ത് ബാത്ര എന്ന വിദ്യാർഥിക്കാണ് ഇപ്പോൾ ഈ അവസ്ഥ വന്നിരിക്കുന്നത്. ഒക്ടോബർ 18ന് പ്രവേശനത്തിൻ്റെ ആദ്യഘട്ട നടപടികളെല്ലാം പൂർത്തിയാക്കിയത് ആയിരുന്നു. ഒക്ടോബർ 31നാണ് തെറ്റ് സംഭവിക്കുന്നത്. “തുടർ നടപടികളിൽ നിന്നും പിൻവാങ്ങുക” എന്ന ഓപ്ഷനിൽ അറിയാതെ ക്ലിക്ക് ചെയ്തു പോയി. തൻറെ അഡ്മിഷൻ എല്ലാം ശരിയായതു കൊണ്ട് ഇനി തുടർ നടപടികൾ ആവശ്യമില്ല എന്ന വിചാരത്തിൽ ആയിരുന്നു വിദ്യാർഥി ഇങ്ങനെ ചെയ്തത്.

നവംബർ 10നു വിദ്യാർഥികളുടെ ലിസ്റ്റ് വന്നപ്പോളാണ് തൻറെ പേരില്ല എന്നകാര്യം സിദ്ധാന്ത് ശ്രദ്ധിച്ചത്. 93 വിദ്യാർത്ഥികളാണ് ക്ലാസിൽ ഉള്ളത്. ഒമ്പത് ലക്ഷത്തി മുപ്പതിനായിരം വിദ്യാർത്ഥികളോട് മത്സരിച്ച ശേഷമാണ് സിദ്ധാന്ത് ഇവിടം വരെ എത്തിയത്. ഈ സീറ്റ് ആണ് അവസാന നിമിഷം കൈവിട്ടു പോയത്. ഇനിയിപ്പോൾ അടുത്ത വർഷം ഒന്നുകൂടി പരീക്ഷ എഴുതി പ്രവേശനം നേടേണ്ട അവസ്ഥയാണ് വിദ്യാർത്ഥിക്ക്.

ഈ വിഷയത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല എന്നാണ് ബോംബെ ഐഐടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിയമങ്ങൾ മറികടന്ന് ഒരു വ്യക്തിക്ക് അഡ്മിഷൻ നൽകുന്നത് തെറ്റായ ഒരു പ്രവണത സൃഷ്ടിക്കുമെന്നും ഇനിയും ഇതുപോലെയുള്ള ആളുകൾ വന്നാൽ സമാനമായ നടപടി സ്വീകരിക്കാൻ സാധിക്കാതെ വരുമെന്നും അധികൃതർ വ്യക്തമാക്കുന്നു. സിദ്ധാന്ത് മുത്തച്ഛൻറെ കൂടെയാണ് ഇപ്പോൾ താമസം. വിഷയത്തിൽ ഇടപെടുന്നതിന് വേണ്ടി സുപ്രീം കോ.ടതി.യെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സിദ്ധാന്ത്.