ഹൈദരാബാദിൽ നിന്നും ആണ് ഈ അത്ഭുത ദൃശ്യം ഇപ്പോൾ വരുന്നത്. വൃത്താകൃതിയിൽ ഒരു മഴവില്ല് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ മാനത്ത്. എന്താണ് ഇത് എന്ന് അത്ഭുതപ്പെടുകയാണ് ഹൈദരാബാദ് സ്വദേശികൾ. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു ഈ അത്ഭുത ദൃശ്യം മാനം തെളിഞ്ഞത്. നിരവധി ആളുകൾ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. ദേശീയ അളവിൽ ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്തു.
ആദ്യമായി ഈ ദൃശ്യം ട്വിറ്ററിൽ പങ്കുവെച്ചത് സന്ദീപ് വങ്ക ആയിരുന്നു. അർജുൻ റെഡി എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ സംവിധായകനാണ് സന്ദീപ്. തൻറെ ടെറസിൽ നിന്നും പകർത്തിയ ദൃശ്യങ്ങൾ ആയിരുന്നു ഇതു എന്നാണ് സന്ദീപ് ചിത്രത്തിന് ക്യാപ്ഷൻ ആയി കുറിച്ചത്. തുടർന്ന് നിരവധി ആളുകൾ ഇതിന് മറുപടിയുമായി എത്തി. തങ്ങളുടെ ടെറസിൽ നിന്നും ചിത്രീകരിച്ച സമാന ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ആയിരുന്നു ആളുകൾ ഇതിനോട് പ്രതികരിച്ചത്. ഹൈദരാബാദിൽ ഉടനീളം ഈ മഴവില്ല് ദൃശ്യമായിരുന്നു എന്ന് അപ്പോഴാണ് ട്വിറ്ററിൽ എല്ലാവരും അറിഞ്ഞത്. എന്നാൽ വൈകി വിവരമറിഞ്ഞവർക്ക് കാണാൻ സാധിച്ചില്ല.
വളരെ കുറച്ച് നേരത്തേക്ക് മാത്രമായിരുന്നു ഈ അത്ഭുത ദൃശ്യം ആകാശത്ത് തെളിഞ്ഞത്. കഴിഞ്ഞദിവസം രാവിലെ മഴ ഉണ്ടായിരുന്നു ഹൈദരാബാദിൽ. മഴമാറിയപ്പോൾ ആയിരുന്നു ഇത്തരത്തിൽ മഴവില്ല് തെളിഞ്ഞത്. അപ്പോഴാണ് വൃത്താകൃതിയിൽ മഴവില്ല് ആളുകൾ ശ്രദ്ധിച്ചത്. ആളുകൾ ഇത് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ആദ്യം അമ്പരന്നു. ചിലർ മൊബൈൽ ഫോണുകളിൽ ചിത്രം പകർത്തുകയും അത് പങ്കുവെക്കുകയും ചെയ്തു. നാഷണൽ മീഡിയ അടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്യുകയാണ് ഇപ്പോൾ.
ഇത് എന്താണ് സംഭവം എന്ന് അറിയാൻ നിരവധി ആളുകളാണ് ഗൂഗിളിൽ സെർച്ച് ചെയ്യുന്നത്. എന്നാൽ സംഗതി പേടിക്കാൻ മാത്രം ഒന്നുമില്ല. ഒരു സാധാരണ മഴവില്ല് തന്നെയാണ് ഇത്. അന്തരീക്ഷത്തിലെ ഈർപ്പത്തിൽ കൂടെ സൂര്യ പ്രകാശം കടന്നു പോകുമ്പോൾ ആണ് മഴവില്ല് ദൃശ്യമാകുന്നത്. ഇവിടെ സൂര്യനു ചുറ്റും വൃത്താകൃതിയിൽ എങ്ങനെയോ ഈർപ്പം രൂപപ്പെട്ടു. അങ്ങനെയാണ് സൂര്യപ്രകാശം വൃത്താകൃതിയിൽ ചിതറിയതും പിന്നീട് വൃത്താകൃതിയിലുള്ള മഴവില്ല് തെളിഞ്ഞു കണ്ടതും.