തമിഴിലെ നടിപ്പിൻ നായകൻ എന്ന വിശേഷണം പേറിനടക്കുന്ന നടനാണ് സൂര്യ. സുറരൈ പൊട്ട്രൂ എന്ന ചിത്രത്തിൽ സൂര്യ ആയിരുന്നു നായകൻ. ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു ഇത്. അപർണ ബാലമുരളിയും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. ഇരുവരും തമ്മിലുള്ള കോംബോയും ഏറെ ശ്രദ്ധ നേടി. ചിത്രം താരത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച ഒന്നായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഡെക്കാൻ എയർലൈൻസ് ഉടമയായ ക്യാപ്റ്റൻ ഗോപിനാതിൻ്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചിത്രം.
ആമസോൺ പ്രൈമിൽ ചിത്രം ഇപ്പോഴും സ്ട്രീമിംഗ് തുടരുന്നുണ്ട്. ഇപ്പോഴിതാ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് ഈ ചിത്രം. സുധാ കൊങ്ങര തന്നെയാണ് ഈ ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് അക്ഷയ് കുമാറാണ്. ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടനാണ് ഇദ്ദേഹം. ചിത്രത്തിൻറെ പൂജ പൂർത്തിയായിട്ടുണ്ട്.
അപർണ ബാലമുരളി അവതരിപ്പിച്ച നായക വേഷം ചെയ്യുന്നത് രാധിക മധൻ ആണ്. ബൊമ്മി എന്ന കഥാപാത്രത്തെയാണ് അപർണ അവതരിപ്പിച്ചിരുന്നത്. പ്രശസ്ത ആത്മകഥ സിമ്പിൾ ഫ്ലൈ ഡെക്കാൻ ഒഡീസിയേ പ്രമേയമാക്കി എടുത്ത ചിത്രമാണ് ഇത്. കുറഞ്ഞ നിരക്കിൽ വിമാന സർവീസ് ആരംഭിച്ച ക്യാപ്റ്റൻ ജി ആർ ഗോപിനാഥ് പോരാട്ടങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രം വമ്പിച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നേടിയത്.
ഹിന്ദിയിലേക്ക് മാറുമ്പോൾ പ്രേക്ഷകർ ആകാംക്ഷയിലാണ്. തമിഴിൽ വന്ന അതേ മാജിക് ഹിന്ദിയിൽ വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഹിന്ദി ചിത്രത്തിനു ടൈറ്റിൽ ഒന്നും ഇതുവരെ ഇട്ടിട്ടില്ല. ആർക്കെങ്കിലും ടൈറ്റിൽ നിർദ്ദേശിക്കാൻ താല്പര്യമുണ്ടെങ്കിൽ ചെയ്യാവുന്നതാണ്.
With the auspicious coconut-breaking and a small prayer in our heart, we begin the filming of our yet untitled film which is about dreams and the power of it 💫 In case you’ll have any title suggestions, do share and of course your best wishes 🙏🏻 pic.twitter.com/nSUmWXbWlK
— Akshay Kumar (@akshaykumar) April 25, 2022