News

ഓടിക്കൊണ്ടിരുന്ന ലോറിയിലെ ഡ്രൈവർ കുഴഞ്ഞുവീണു. പോലീസുദ്യോഗസ്ഥൻ സാഹസികമായി ലോറി നിർത്തി; ഒഴിവായത് വൻ അപകടം

ഹൈവേ പോലീസുദ്യോഗസ്ഥന്റെ മനഃസാന്നിധ്യം ഒഴിവാക്കിയതു വൻ അപകടം. കണ്ടെയ്നർ ലോറിയിലെ ഡ്രൈവർ കുഴഞ്ഞു വീണതിനെ തുടർന്നു നിയന്ത്രണം വിട്ട ലോറിയിൽ ചാടിക്കയറി കൈ ഉപയോഗിച്ച് ബ്രേക്ക് അമർത്തി ലോറി നിർത്തിയാണ് ഹൈവേ പൊലീസ് ഡ്രൈവർ കാട്ടുശ്ശേരി സ്വദേശി വിനോദ് വൻ ദുരന്തം ഒഴിവാക്കിയത്. ഇന്നലെ ആലത്തൂർ സ്വാതി ജംക്ഷനിലെ സിഗ്നലിനു സമീപം ബെംഗളൂരുവിൽ നിന്നു വരികയായിരുന്ന ലോറി സ്വാതി ജംക്ഷനിൽ എത്തിയപ്പോൾ ഡ്രൈവർ യുപി സ്വദേശി സന്തോഷ് അപസ്മാരം വന്ന് സ്റ്റിയറിങ്ങിൽ കുഴഞ്ഞു വീണു. ഇതോടെ ലോറി നിയന്ത്രണം വിട്ടു റോഡരികിലേക്കു നീങ്ങി. അതിനുമുന്നിൽ നിരവധി വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു. ലോറിയുടെ വരവു കണ്ടു സംശയം തോന്നിയ ഹൈവേ പൊലീസ് ഡ്രൈവർ വിനോദ് നോക്കിയപ്പോൾ ഡ്രൈവർ സ്റ്റിയറിങ്ങിൽ കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ലോറിയിലേക്ക് വിനോദ് ചാടിക്കയറി സ്റ്റിയറിങ് നിയന്ത്രണത്തിലാക്കി ബ്രേക്ക് ചെയ്ത് വാഹനം നിർത്തുകയായിരുന്നു. ഇതിനിടെ ഡ്രൈവർ വിനോദിന്റെ ദേഹത്തേക്കു വീണിരുന്നു..

- Advertisement -

ഡ്രൈവറെ ലോറിയിൽ നിന്നു താഴെയിറക്കി അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ലോറിയുടെ വരവിൽ പന്തികേടു തോന്നിയ ആലത്തൂർ സ്റ്റേഷനിലെ ഹോംഗാർഡ് ടി.പി.മോഹൻദാസ് സമീപത്തു ജോലി ചെയ്തിരുന്ന സ്ത്രീയെയും വലിച്ചു കൊണ്ട് സമീപത്തെ കടയുടെ മുന്നിലേക്ക് ഓടിമാറിയതിനാൽ അപകടം ഒഴിവായി.

പാലക്കാട് എ.ആർ.ക്യാമ്പിലെ ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ആലത്തൂർ കാട്ടുശ്ശേരി സ്വദേശിയായ വിനോദ്.

Web Desk 2

Recent Posts

അവൾ ജാസ്മിന്റെ കഴുത്തിൽ കുത്തിപിടിച്ചു.അപ്പോഴേ അവളെ പുറത്താക്കണമായിരുന്നു;ശരണ്യ

മലയാളികൾക്ക് സുപരിചിതമായ താരമാണ് ശരണ്യ.ആറാം സീസണില്‍ മത്സരിച്ച ശരണ്യ 60 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷോയില്‍ നിന്ന് പുറത്താകുന്നത്. മത്സരത്തിനുശേഷം അതിലെ…

1 hour ago

നടി മീനയും അമ്മയും മോശമായി പെരുമാറി, പരാതിയുമായി നിർമാതാവ് – മീനയുടെ തനിനിറം പുറത്തുവന്നെന്നു ഒരു വിഭാഗം, ഇയാളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മറ്റൊരു വിഭാഗം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എല്ലാ ഭാഷകളിലും…

12 hours ago

10 വയസ്സുള്ള കുഞ്ഞിനോട് ചെയ്യുന്നത് കൊടുംക്രൂരത, മാളികപ്പുറം താരം ദേവനന്ദയുടെ പിതാവ് പോലീസിൽ പരാതി നൽകി, ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. മാളികപ്പുറം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതിനു മുൻപ് തന്നെ നിരവധി…

12 hours ago

മമ്മൂട്ടിയുടെ ദാദാസാഹിബ് സിനിമയിലെ നായികയെ ഓർമയില്ലേ? പെട്ടെന്നൊരു ദിവസം സിനിമ വിടുവാൻ കാരണം സിനിമയിൽ നിന്നും ഉണ്ടായ ആ മോശം അനുഭവം

ഒരുകാലത്ത് സിനിമ മേഖലയിൽ വളരെ സജീവമായി നിന്നിരുന്ന നടിമാരിൽ ഒരാളായിരുന്നു രമ്യ. എന്നാൽ ഇവർക്ക് സിനിമ മേഖലയിൽ നിന്നും ഒരു…

12 hours ago

പാക്കിസ്ഥാനി നടിയുടെ ഇന്നത്തെ അവസ്ഥ കണ്ടോ? നടിയോട് ഈ ക്രൂരത ചെയ്തത് കൊട്ടേഷൻ സംഘം, കൊട്ടേഷൻ നൽകിയത് മുൻ ഭർത്താവ്, കാരണം ഇങ്ങനെ

പ്രമുഖ പാക്കിസ്ഥാൻ നടിയാണ് സൈനബ് ജമീൽ. ഇവർ ഒരു സലൂൺ ഉടമ കൂടിയാണ്. അടുത്തിടെ ഇവരെ കൊല്ലാൻ ഒരാൾ കൊട്ടേഷൻ…

13 hours ago

ഇളയരാജയുടെ അഹങ്കാരത്തിന് മറുപടി, നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് അയച്ച വക്കീൽ നോട്ടീസിനു മറുപടിയുമായി നിർമ്മാതാക്കൾ പറയുന്നത് ഇങ്ങനെ

മലയാളത്തിൽ ഈ വർഷം ചരിത്രം സൃഷ്ടിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണം…

13 hours ago