അനൂപ് മേനോൻ വി.കെ പ്രകാശ് കൂട്ടുക്കെട്ടിൽ ഒരു ചിത്രം കൂടി. നീണ്ട എട്ട് വർഷത്തെ ഇടവേളക്ക് ശേഷം ആണ് ഇരുവരും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.ട്രിവാൻഡ്രം ലോഡ്ജ് , ബ്യൂട്ടിഫുൾ , സൈലെൻസ് എന്നീ ചിത്രങ്ങളാണ് ഇവർ ഒരുമിച്ച് ചെയ്തത് .
പ്രിയ വാര്യർ നായികയാവുന്ന ‘ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി’ ആണ് അടുത്ത ചിത്രം.
അനൂപ് മേനോൻ തന്നെയാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. വി.കെ. പ്രകാശ്, ഡിക്സൺ പൊഡുത്താസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളറായി നിരവധി സിനിമകളിൽ പ്രവർത്തിച്ച ഡിക്സൺ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്.
താനാദ്യമായി സംവിധാനം ചെയ്ത ‘കിംഗ് ഫിഷ്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അനൂപ് മേനോൻ ഇപ്പോൾ. അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഫിഷ്’. വി.കെ. പ്രകാശ് ഈ ചിത്രം ആദ്യം സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മറ്റൊരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വി.കെ പ്രകാശ് തിരക്കായതോടെ സംവിധായകന്റെ വേഷം അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു.
തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…
അമല പോള്‍ ആണ് കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…
ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…
ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…
ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർജുൻ ശ്യാം ഗോപൻ. നൂറ് ദിവസം…
മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…