ഭൂകമ്പത്തില്‍ ഉടമയും കുടുംബവും മരിച്ചതറിയാതെ എന്നും തിരക്കിയെത്തുന്ന ഒരു നായ നൊമ്പരമാകുന്നു. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞയിടെ ഉണ്ടായ ഭൂകമ്പത്തിലാണ് നായ്ക്കുട്ടിയുടെ ഉടമയും കുടുംബാംഗങ്ങളും മരിച്ചത്. ഇതറിയാതെയാണ് നായ്ക്കുട്ടി ഉടമയെ അന്വേഷിച്ച് തകര്‍ന്ന വീട്ടിലേക്ക് എന്നും എത്തുന്നത്.
നിത്യവുമെത്തി വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അവന് തന്റെ പ്രിയപ്പെട്ടവരെ തിരയുന്ന കാഴ്ച ആരുടെയും കണ്ണ് നനയിക്കും. ഭൂകമ്പത്തില്‍ നായ്ക്കുട്ടിയുടെ ഉടമയുടെ കുടുംബത്തിലുള്ള എല്ലാവരും മരിച്ചിരുന്നു. ഇപ്പോള്‍ അയല്‍വാസികളുടെ സംരക്ഷണയിലാണ് നായ.
സമീറ എസ്.ആര് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് നായ്ക്കുട്ടിയുടെ ഹൃദയം തൊടുന്ന ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ‘ഈ നായ ഉള്‍പ്പെട്ട വീട്ടിലെ എല്ലാ ആളുകളും ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടു. ഭക്ഷണം നല്‍കാനും പരിപാലിക്കാനും അയല്‍ക്കാര്‍ ആണ് ഉള്ളത്. തകര്‍ന്ന വീട്ടിലേക്ക് അവന് വീണ്ടും വന്ന് വിലപിക്കുന്നു. പക്തികയിലെ ഗയാനിലെ ഒച്ച്കി ഗ്രാമം’ ഫോട്ടോ ട്വീറ്റ് ചെയ്തുകൊണ്ട് സമീറ കുറിച്ചു.
ഭൂകമ്പത്തില്‍ ആയിരത്തിലധികം പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. 2,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും 10,000 വീടുകള്‍ തകരുകയും ചെയ്തു.