നിര്‍മാതാവ് വിജയ് ബാബുവിനെതിരായെ ലൈംഗിക പീഡന പരാതിയില്‍ സിനിമാ സംഘടനയായ അമ്മയില്‍ ഭിന്നിപ്പ് തുടരവെ വിഷയത്തില്‍ ഹരീഷ് പേരടി തന്റെ നിലപാട് വ്യക്തമാക്കി . അമ്മയിലെ പ്രാഥമിക അംഗത്വം ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
അമ്മയുടെ പ്രിയപ്പെട്ട പ്രസിഡന്റ്,സെക്രട്ടറി, മറ്റ് അംഗങ്ങളെ. പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മ എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂര്വ്വം അഭ്യര്‍ത്ഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു. എന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. നിങ്ങളോട് ബഹുമാനം തോന്നുന്നു, ഇതാണ് നിലപാട് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.
നാളുകളായുള്ള പരിശ്രമങ്ങള്ക്കൊടുവിലായാണ് ഐസിസി എന്ന കമ്മിറ്റിയുണ്ടാക്കിയത്. ആ കമ്മിറ്റിയെ നോക്കുകുത്തിയാക്കുന്ന തീരുമാനമാണ് അമ്മ എടുത്തിട്ടുള്ളത്. അമ്മ നന്നാവുമെന്ന പ്രതീക്ഷയൊക്കെയുണ്ടായിരുന്നു. അതൊക്കെ അസ്തമിച്ചു. വിജയ് ബാബുവിനോട് കത്ത് വാങ്ങുകയാണ് ചെയ്തത്, അങ്ങനെയെങ്കില്‍ അത് എവിടെ നിന്ന് വാങ്ങി പോലീസ് അനേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയുമല്ലോ. നേതൃത്വത്തിലുള്ള ചിലരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ബാബുരാജ് വളരെ കൃത്യമായി അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ ഇവര്‍ക്കിടയില്‍ പെടുത്താനാവില്ലെന്നും ഹരീഷ് പേരടി റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചിരുന്നു.