Social Media

ഇതിന്റെ പേരില്‍ ഒരു സാധാരണ മനുഷ്യനും കൊല്ലപ്പെടാന്‍ പാടില്ല; സിപിഐഎം, കോണ്‍ഗ്രസ് ആക്രമത്തില്‍ പ്രതികരിച്ച് ഹരീഷ് പേരടി

സാമൂഹ്യ വിഷയങ്ങളില്‍ തന്റെതായ അഭിപ്രായം വെട്ടിത്തുറന്ന് പറയാറുള്ള നടനാണ് ഹരീഷ് പേരടി. കഴിഞ്ഞദിവസം വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനും, കെപിസിസി ആസ്ഥാനം ആക്രമിക്കപ്പെട്ട സംഭവത്തിലും , ഇപ്പോള്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്‍ ഇതേക്കുറിച്ച് പറഞ്ഞത്.

- Advertisement -

‘കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്യുന്ന വിമാനത്തിലെ പ്രതിഷേധവും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ.കെ. ആന്റണി ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെയുള്ള ആക്രമണവും രണ്ടും പ്രതിഷേധാര്‍ഹമാണ്. കേരളത്തിന്റെ സമാധാന അന്തരീക്ഷം നഷ്ടപ്പെടുത്തുന്ന അപകടകരമായ പ്രവൃത്തിയാണ്. നാളെ എ.കെ.ജി സെന്റര്‍ ആക്രമിക്കപ്പെട്ടാലും എന്റെ രാഷ്ട്രീയവും അഭിപ്രായവും ഇതു തന്നെയാണ്.

രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ പറ്റിയിട്ടില്ലെങ്കില്‍ കേരളം കലാപഭൂമിയാവും. ഇതിന്റെ പേരില്‍ ഒരു സാധാരണ മനുഷ്യനും കൊല്ലപ്പെടാന്‍ പാടില്ല. സാധാരണ മനുഷ്യര്‍ നിങ്ങള്‍ക്കൊക്കെ വോട്ടു ചെയ്തു എന്ന തെറ്റോ, ശരിയോ മാത്രമേ അവര്‍ ചെയ്തിട്ടുള്ളു. ജാഗ്രതൈ, ഒരു സര്‍വകക്ഷി യോഗത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

വായില്‍ പഴം കയറ്റിയ എല്ലാ സാംസ്‌കാരിക നായ്ക്കളും കുരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കലാകാരന്റെ രാഷ്ട്രീയം ഇതാണ്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനവും. എന്നിലെ കലാകാരന്റെ രാഷ്ട്രീയം,’ ഹരീഷ് പേരടി പറഞ്ഞു.

 

 

Anusha

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

43 mins ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

55 mins ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

2 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

3 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

3 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

4 hours ago