featured

15 വര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവിന്റെ ശബ്ദം കേള്‍ക്കാന്‍ എന്നും റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന സ്ത്രീ; ഹൃദയസ്പര്‍ശം ഈ പ്രണയകഥ

പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവിന്റെ ശബ്ദം കേള്‍ക്കാന്‍ എന്നും റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ഒരു സ്ത്രീയുണ്ട്. ലണ്ടനിലാണ് ആ സംഭവം. ഡോക്ടറായിരുന്ന മാര്‍ഗരറ്റാണ് മരിച്ച ഭര്‍ത്താവിന്റെ ശബ്ദം കേള്‍ക്കാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുന്നത്. ഭര്‍ത്താവിന്റെ വേര്‍പാടോടെ തകര്‍ന്ന മാര്‍ഗരറ്റിന് ആശ്വാസം റെയില്‍വേ സ്‌റ്റേഷനില്‍ കേള്‍ക്കുന്ന അദ്ദേഹത്തിന്റെ ശബ്ദമാണ്. സംഭവം ഇങ്ങനെ.

- Advertisement -

1992 ലാണ് മാര്‍ഗരറ്റും ലോറന്‍സും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്. പെട്ടന്ന് തന്നെ സൗഹൃദത്തിലായ ഇരുവരും പിന്നീട് വിവാഹം കഴിച്ചു. വിവാഹശേഷം ഇരുവരും ലണ്ടനില്‍ സ്ഥിരമാക്കി. 86-ാം വയസില്‍ ലോറന്‍സ് മരിച്ചു. ഇതോടെ മാര്‍ഗരറ്റ് ആകെ തകര്‍ന്നു. എംബാങ്ക്‌മെന്റ് ട്യൂബ് സ്റ്റേഷനില്‍ അറിയിപ്പുകള്‍ക്കായി ഉപയോഗിച്ചത് ലോറന്‍സിന്റെ ശബ്ദമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും ആ അറിയിപ്പുകള്‍ തന്നെ ഉപയോഗിച്ചുപോന്നു. ലോറന്‍സിന്റെ വേര്‍പാടിന്റെ വേദനയില്‍ നിന്ന് മറികടക്കാന്‍ മാര്‍ഗരറ്റ് റെയില്‍വേ സ്റ്റേഷനില്‍ പോകുന്നത് പതിവാക്കി. എന്നാല്‍ ഒരിക്കല്‍ ഈ ശബ്ദം മാറ്റി മറ്റൊരു ഡിജിറ്റല്‍ ഉപകരണത്തിന്റെ സഹായത്തോടെ സ്റ്റേഷനില്‍ അറിയിപ്പുകള്‍ നല്‍കിയതോടെ മാര്‍ഗരറ്റ് ആകെ തകര്‍ന്നു. പക്ഷേ തന്റെ സങ്കടം അവര്‍ ആരോടും പറഞ്ഞില്ല.

ഒരിക്കല്‍ മാര്‍ഗരറ്റിന്റെയും ലോറന്‍സിന്റെയും ഹൃദയസ്പര്‍ശിയായ പ്രണയകഥയെക്കുറിച്ചറിഞ്ഞ അധികൃതര്‍ വീണ്ടും ലോറന്‍സിന്റെ ശബ്ദം തന്നെ ഇവിടെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. അങ്ങനെ മാര്‍ഗരറ്റ് വീണ്ടും സ്റ്റേഷനില്‍ എത്തിത്തുടങ്ങി. മാര്‍ഗരറ്റിന് വേണ്ടി മാത്രമാണ് ഇന്നും ആ സ്റ്റേഷനില്‍ ലോറന്‍സിന്റെ ശബ്ദം അധികൃതര്‍ ഉപയോഗിക്കുന്നത്.

 

Rathi VK

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

2 hours ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

2 hours ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

3 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

4 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

5 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

5 hours ago