Film News

ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി മുന്നോട്ട് പോകണം, അല്ലാതെ പെണ്‍കുട്ടിയെ പൊതുസമൂഹത്തിനുമുന്നില്‍ അവഹേളിച്ച് നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിച്ചാകരുത്; ഷൈന്‍ ടോം ചാക്കോയെ വിമര്‍ശിച്ച് ഹരീഷ് പേരടി

ബൂമറാങ്’ സിനിമയുടെ പ്രമോഷന് പങ്കെടുക്കാത്ത നടി സംയുക്തയ്‌ക്കെതിരേ നടന്‍ ഷൈന്‍ ടോം ചാക്കോ വിമര്‍ശനം ഉന്നയിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. മാധ്യമങ്ങള്‍ക്കു മുന്നിലായിരുന്നു പരസ്യപ്രതികരണം.

- Advertisement -

എന്നാല്‍ ഷൈനിന്റെ വിമര്‍ശനത്തിന്റെ രീതി പലരിലും എതിര്‍പ്പ് ഉണ്ടാക്കിയിരുന്നു. ജാതി വാല്‍ മുറിച്ച് കളഞ്ഞ സംയുക്തയുടെ നിലപാടുമായി ബന്ധപ്പെടുത്തിയായിരുന്നു ഷൈനിന്റെ വിമര്‍ശനം.

എന്ത് മേനോന്‍ ആയാലും ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം എന്നായിരുന്നു ഷൈന്‍ വിമര്‍ശിച്ചത്. ഇപ്പോഴിത ഷൈനിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നിയമപരമായോ തൊഴില്‍ സംഘടനകളുമായി ചര്‍ച്ച ചെയ്‌തോ പരിഹരിക്കണമെന്നും അല്ലാതെ
അല്ലാതെ സ്വന്തം ജാതിവാല്‍ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത അഭിനേത്രിയെ,ഒരു പെണ്‍കുട്ടിയെ പൊതുസമൂഹത്തിനുമുന്നില്‍ അവഹേളിച്ച് അല്ല എന്നാണ് ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോള്‍..ഷൈന്‍..ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ്‍ മാത്രമാകുന്നുവെന്നും ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകള്‍-

ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായോ,തൊഴില്‍ സംഘടനകളുമായി ചര്‍ച്ചചെയ്‌തോ ആണ് പരിഹരിക്കപെടേണ്ടത്…അല്ലാതെ സ്വന്തം ജാതിവാല്‍ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത..സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ,ഒരു പെണ്‍കുട്ടിയെ പൊതുസമൂഹത്തിനുമുന്നില്‍ അവഹേളിച്ച്..

നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിച്ചിട്ടല്ല…സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോള്‍..ഷൈന്‍..ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ്‍ മാത്രമാകുന്നു..ഷൈന്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ..????????????

 

Abin Sunny

Recent Posts

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

39 mins ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

1 hour ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

2 hours ago

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

4 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

4 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

15 hours ago