ബൂമറാങ്’ സിനിമയുടെ പ്രമോഷന് പങ്കെടുക്കാത്ത നടി സംയുക്തയ്ക്കെതിരേ നടന് ഷൈന്‍ ടോം ചാക്കോ വിമര്‍ശനം ഉന്നയിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. മാധ്യമങ്ങള്‍ക്കു മുന്നിലായിരുന്നു പരസ്യപ്രതികരണം.
എന്നാല്‍ ഷൈനിന്റെ വിമര്‍ശനത്തിന്റെ രീതി പലരിലും എതിര്‍പ്പ് ഉണ്ടാക്കിയിരുന്നു. ജാതി വാല് മുറിച്ച് കളഞ്ഞ സംയുക്തയുടെ നിലപാടുമായി ബന്ധപ്പെടുത്തിയായിരുന്നു ഷൈനിന്റെ വിമര്‍ശനം.
എന്ത് മേനോന് ആയാലും ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം എന്നായിരുന്നു ഷൈന്‍ വിമര്‍ശിച്ചത്. ഇപ്പോഴിത ഷൈനിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് നടന് ഹരീഷ് പേരടി.
ജോലി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നിയമപരമായോ തൊഴില്‍ സംഘടനകളുമായി ചര്‍ച്ച ചെയ്തോ പരിഹരിക്കണമെന്നും അല്ലാതെ
അല്ലാതെ സ്വന്തം ജാതിവാല് മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത അഭിനേത്രിയെ,ഒരു പെണ്‍കുട്ടിയെ പൊതുസമൂഹത്തിനുമുന്നില്‍ അവഹേളിച്ച് അല്ല എന്നാണ് ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോള്‍..ഷൈന്‍..ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ് മാത്രമാകുന്നുവെന്നും ഹരീഷ് പേരടി കുറിച്ചു.
ഹരീഷ് പേരടിയുടെ വാക്കുകള്‍-
ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായോ,തൊഴില്‍ സംഘടനകളുമായി ചര്‍ച്ചചെയ്തോ ആണ് പരിഹരിക്കപെടേണ്ടത്…അല്ലാതെ സ്വന്തം ജാതിവാല് മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത..സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ,ഒരു പെണ്‍കുട്ടിയെ പൊതുസമൂഹത്തിനുമുന്നില്‍ അവഹേളിച്ച്..
നികൃഷ്ടമായ ആണ് കോമാളിത്തം പ്രദര്‍ശിപ്പിച്ചിട്ടല്ല…സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോള്‍..ഷൈന്‍..ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ് മാത്രമാകുന്നു..ഷൈന്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ..????????????