മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ തീയറ്റര്‍ വിജയത്തിന് പിന്നാലെ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ഒടിടിയില്‍ എത്തിയതിന് പിന്നാലെ ചിത്രത്തിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്.
ഇപ്പോഴിത ചിത്രത്തിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന് ഹന്‍സല്‍ മെഹ്ത. മമ്മൂട്ടിയെയും ഹന്‍സല്‍ മെഹ്ത് പ്രശംസിച്ചു.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു സംവിധായകന്റെ പ്രശംസ. പോസ്റ്റിങ്ങനെ-
‘സ്നേഹത്തിന്, സ്നേഹത്തോടെയുള്ള ഒരു ഭാവഗീതമാണ് കാതല്‍ ദി കോര്‍ എന്ന ചിത്രം. തന്റെ നീണ്ട ഫിലിമോഗ്രഫിയില്‍ മമ്മൂക്ക ഇവിടെ ശരിക്കും ചിലത് ചെയ്തിട്ടുണ്ട്.
നമ്മുടെ ഏറ്റവും മികച്ച ഒരാളില്‍ നിന്നും എത്ര മനോഹരമായ പ്രകടനമാണ് ലഭിച്ചിരിക്കുന്നത്. അഭിനയിച്ച് ഫലിപ്പിക്കാന്‍ പ്രയാസകരമായ ഒരു ഭാഗം അത്രയും സത്യസന്ധതയോടെയും സഹാനുഭൂതിയോടെയും ജ്യോതിക അവതരിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ ചിത്രങ്ങളില്‍ അവര്‍ അഭിനയിക്കേണ്ടതുണ്ട്. എന്തൊരു കൂട്ടായ്മയാണ് ഈ സിനിമ. എന്തൊരു സംവിധായകനാണ് ജിയോ ബേബി. ഒരുപാട് പഠിക്കാനുണ്ട്’, ഹന്‍സല്‍ എക്സില്‍ കുറിച്ചു.
അതേസമയം നവംബര്‍ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കഴിഞ്ഞ ദിവസമായിരുന്നു.
സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രത്തില്‍ മാത്യു ദേവസി എന്ന സഹകരണ ബാങ്ക് മുന്‍ ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ഭാര്യ ഓമനയായി ജ്യോതികയും എത്തുന്നു. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.